November 29, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക്ക്ഡൌണിന് ശേഷം ആദ്യമെത്തുന്ന മലയാള ചിത്രം ‘വെള്ളം’ 

1 min read
കൊറോണ നല്‍കിയ ഇടവേള കഴിഞ്ഞ തിയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ആദ്യം തിയറ്റികളിലേക്ക് എത്തുന്ന മലയാള  ചിത്രം  ജയസൂര്യയുടെ വെള്ളം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രം. ജനുവരി 22നാണ്  എത്തുക. . ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രമായും വെള്ളം മാറും. സംയുക്താ മേനോനാണ് നായിക.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, നിര്‍മ്മല്‍ പാലാഴി, ഇടവേ ഇടവേള ബാബു, വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സ്‌നേഹാ, പ്രിയങ്ക, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജയസൂര്യ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. വ്യത്യസ്ഥമായ കഥാപാത്രമാണെന്നാണ് സൂചന.

  ഹാർദിക് പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ബിജിപാല്‍ . റോബി രാജ് വര്‍ഗീസാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ബിജിത് ബാല. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Maintained By : Studio3