ഇന്ത്യയുടെ ഇക്വിറ്റി വിപണി റഷ്യൻ നിക്ഷേപകർക്കായി തുറക്കുന്നു
ഡൽഹി: റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെർബാങ്കും ജെ.എസ്.സി. ഫസ്റ്റ് അസറ്റ് മാനേജ്‌മെന്‍റും ചേർന്ന്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (എൻ.എസ്.ഇ.), മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ മികച്ച 50 കമ്പനികളുടെ ഓഹരികൾ അടങ്ങുന്ന ഒരു മുന്നണി സൂചികയായ നിഫ്റ്റി50 സൂചികയുടെ (എൻ.എസ്.ഇ.ഐ) പ്രകടനവുമായി കണ്ണിചേർത്തിട്ടുള്ള നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ്-ഇന്ത്യ എന്ന ഒരു പുതിയ മ്യൂച്വൽ ഫണ്ട് അവതരിപ്പിച്ചു. ഇത് റഷ്യൻ റീട്ടെയിൽ നിക്ഷേപകർക്ക് ഇന്ത്യയുടെ ഓഹരി വിപണിയിലേക്ക് നേരിട്ടുള്ള പ്രാപ്യത പ്രദാനം ചെയ്യുന്നതാണ്. സ്‌ബെർബാങ്ക് സി.ഇ.ഒ.യും എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനുമായ ഹെർമൻ ഗ്രെഫ് തന്‍റെ ഇന്ത്യാ ബിസിനസ് സന്ദർശന വേളയിൽ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ വച്ചാണ് ഈ ലോഞ്ച് പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ വിപണി പങ്കാളികൾക്കിടയിൽ ഏറ്റവും വ്യാപകമായി പിന്തുടരുന്ന ഇക്വിറ്റി സൂചികകളിൽ ഒന്നാണ് നിഫ്റ്റി50. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ 15 വൈവിധ്യമാർന്ന മേഖലകളെ പ്രതിനിധീകരിക്കുന്ന എൻ.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 50 ലാർജ്-ക്യാപ്, ഉയർന്ന ലിക്വിഡിറ്റി സ്റ്റോക്കുകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ, നിഫ്റ്റി50 ട്രാക്ക് ചെയ്യുന്ന 45-ലധികം പാസീവ് ഫണ്ടുകളുണ്ട്, അതേസമയം ഇന്ത്യയ്ക്ക് പുറത്തുള്ള 22 പാസീവ് ഫണ്ടുകളും നിഫ്റ്റി50 സൂചികയെ ട്രാക്ക് ചെയ്യുന്നുണ്ട്. 1996-ൽ ആരംഭിച്ച നിഫ്റ്റി50 സൂചിക 2026 ഏപ്രിൽ 22-ന് 30 വർഷം പൂർത്തിയാക്കും. എൻ.എസ്.ഇി. എം.ഡി.യും സി.ഇ.ഒ.യുമായ ആശിഷ്കുമാർ ചൗഹാൻ: “മൂലധന പ്രവാഹങ്ങൾ ശക്തിപ്പെടുത്തുകയും വിശ്വസനീയമായ ഒരു ബെഞ്ച്മാർക്കിലൂടെ ഇന്ത്യയുടെ ഇക്വിറ്റി വളർച്ച റഷ്യൻ നിക്ഷേപകർക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്ന നിഫ്റ്റി50-ലിങ്ക്ഡ് നിക്ഷേപ പരിഹാരങ്ങൾ ആരംഭിക്കുന്നതിൽ സ്ബർബാങ്കിനെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സംരംഭം ഇന്ത്യയുടെ വിപണികളിലുള്ള ശക്തമായ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുകയും ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് ഞങ്ങൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ വിപണി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും, നിയന്ത്രണ, നിക്ഷേപക-സംരക്ഷണ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, ഈ ഉൽപ്പന്നങ്ങൾക്ക് ലിക്വിഡിറ്റിയും സുതാര്യതയും വളർത്തുന്നതിനുമായി സ്ബർബാങ്കുമായി പങ്കാളിത്തം സ്ഥാപിക്കാൻ എൻ.എസ്.ഇ. പ്രതിജ്ഞാബദ്ധമാണ്.” സ്ബെർബാങ്ക് സി.ഇ.ഒ.യും എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനുമായ ഹെർമൻ ഗ്രെഫ്: “ഞങ്ങളുടെ റഷ്യൻ ക്ലയന്‍റുകൾക്ക് നിക്ഷേപ അവസരങ്ങളുടെ മറ്റൊരു ജാലകം ഞങ്ങൾ തുറക്കുകയാണ്, ഇത്തവണ ദക്ഷിണേഷ്യയിലേക്ക്. ഞങ്ങളുടെ പുതിയ ഉല്പന്നം ലോകത്തിലെ പ്രധാന സാമ്പത്തിക വിപണികളിൽ ഒന്നായ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പ്രാപ്യത നേടുന്നതിനുള്ള സൗകര്യപ്രദമായ മാർഗമാണ് പ്രദാനം ചെയ്യുന്നത്. ഇതുവരെ, ഇന്ത്യൻ ആസ്തികളിൽ വ്യക്തിഗത നിക്ഷേപം തേടുന്ന റഷ്യൻ നിക്ഷേപകർക്ക് നേരേയുള്ള ഓപ്ഷനുകളൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, രണ്ട് രാജ്യങ്ങൾക്കിടയിൽ ഞങ്ങൾ പുതിയതും കാര്യക്ഷമവുമായ ഒരു ധനകാര്യ പാലം സൃഷ്ടിച്ചിരിക്കയാണ്.”
