എഡ്ടെക്ക്: ഇന്സ്റ്റാസോള്വിനെ ഏറ്റെടുത്ത് വേദാന്തു
1 min readസയന്‍സ്, ഗണിതം, ഐഐടിജെഇ, നീറ്റ് എന്നിവയിലെ സംശയങ്ങള്‍ പരിഹരിക്കാന്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ഇന്സ്റ്റാസോള്വിനെ ഇ-ലേണിംഗ് പ്ലാറ്റ്ഫോം വേദാന്തു ഏറ്റെടുക്കുന്നു. ടയര്‍ 2, ടയര്‍ 3 വിപണികളിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് വേദാന്തു പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു പ്രീ സീരീസ് ഫണ്ടിംഗിന്റെ ഭാഗമായി ഇന്സ്റ്റാസോള്വില് 2 മില്യണ്‍ ഡോളറിന്റെ നിക്ഷേപം വേദാന്തു നടത്തിയിരുന്നു.