ജെജിയു വിഷന്‍ 2030-ല്‍ 1000 കോടി നിക്ഷേപം
1 min readപ്രമുഖ ഇന്ത്യന്‍ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി (ജെ.ജി.യു) സ്ഥാപക ചാന്‍സലറുമായ നവീന്‍ ജിന്‍ഡാല്‍ തന്‍റെ ‘ജെ.ജി.യു വിഷന്‍ 2030’ പ്രകാരം സര്‍വകലാശാലയുടെ ഭാവി വിപുലീകരണത്തിനായി 1,000 കോടി രൂപയുടെ വിപുലമായ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള ഈ സര്‍വകലാശാലയെ 2019ല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ വിദ്യാഭ്യാസ മന്ത്രാലയം മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.