Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് കാലത്ത് ദക്ഷിണേന്ത്യയില്‍ 75% പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് എടുത്തു

കൊച്ചി : കോവിഡ് കാലത്ത് ദക്ഷിണേന്ത്യയില്‍ 75 ശതമാനം പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയെന്നും കൂടുതല്‍ സാമ്പത്തിക പരിരക്ഷയുടെ ആവശ്യകത തിരിച്ചറിയുന്നുണ്ടെന്നും മാക്സ് ലൈഫ് ഇന്ത്യ പ്രൊട്ടക്ഷന്‍ കോഷ്യന്‍റ് സര്‍വേ റിപ്പോര്‍ട്ടിന്‍റെ മൂന്നാം പതിപ്പ്. കോവിഡ് 19 സാഹചര്യത്തില്‍ മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കാന്താറുമായി സഹകരിച്ച് നടത്തിയ സമഗ്രമായ സാമ്പത്തിക പഠനമാണിത്.ഏറ്റവും അനിശ്ചിതവും വെല്ലുവിളി നിറഞ്ഞതുമായ സമയങ്ങളില്‍ നടത്തിയ മാക്സ് ലൈഫ് ഐപിക്യു 3.0 ദക്ഷിണേന്ത്യയുടെ പ്രതികരണ മനോഭാവത്തിലെ ശ്രദ്ധേയമായ മാറ്റങ്ങളെ വിലയിരുത്തുന്നു.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയില്‍ സാമ്പത്തിക സുരക്ഷയെക്കുറിച്ചും തയ്യാറെടുപ്പിനെക്കുറിച്ചും ഉല്‍കണ്ഠ വളര്‍ന്നു. ഗുരുതരമായ അസുഖങ്ങളുടെ ചികിത്സാ ചിലവുകള്‍, കോവിഡ് 19 ചികിത്സാ ചെലവ്, നിലവിലെ വരുമാനത്തിനൊപ്പം ജീവിതച്ചെലവ്, വീട്ടിലെ വരുമാനക്കാരുടെ അഭാവത്തില്‍ കുടുംബത്തിന്‍റെ സാമ്പത്തിക ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഉത്കണ്ഠകള്‍ എന്നിവ ഈ പ്രദേശത്തെ പൗരന്മാരുടെ പ്രധാന ആശങ്കകളായി മാറി. സമ്പാദ്യത്തിനും നിക്ഷേപത്തിനും മുന്‍ഗണന നല്‍കുന്ന നഗര മേഖലകള്‍ കോവിഡിനെ തുടര്‍ന്ന് റിട്ടയര്‍മെന്‍റ് ജീവിതത്തിനും കുട്ടികളുടെ ഭാവിക്കും വേണ്ടി കൂടുതല്‍ നിക്ഷേപിച്ചു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

ആരോഗ്യം, സജീവമായ സാമ്പത്തിക ആസൂത്രണം, വാര്‍ധക്യകാല വിരമിക്കല്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അവബോധത്തിന്‍റെ ചില നല്ല സൂചനകള്‍ മഹാമാരി് കാരണം ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് മാക്സ് ലൈഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി. വിശ്വാനന്ദ് പറഞ്ഞു.

Maintained By : Studio3