December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡാറ്റ സുരക്ഷയ്ക്ക് നിബന്ധനകളുമായി കരട് ഇ-കൊമേഴ്സ് നയം

1 min read

ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം പക്ഷപാതപരമല്ലെന്ന് ഉറപ്പുവരുത്തണം.

ന്യൂഡെല്‍ഹി: ഏതെങ്കിലും വ്യവസായത്തിന്‍റെ വികസനത്തിനായി ഡാറ്റ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്ന് ദേശീയ ഇ-കൊമേഴ്സ് നയത്തിന്‍റെ കരട്. അത്തരം മാനദണ്ഡങ്ങള്‍ രാജ്യത്ത് നിലവിലില്ല. ഡാറ്റ ദുരുപയോഗം ചെയ്യുന്നതും അനധികൃത വ്യക്തികള്‍ക്ക് ഡാറ്റ ലഭ്യമാകുമന്നത് തടയുന്നതിനുമുള്ള മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കരട് നയം വ്യക്തമാക്കുന്നു. വ്യക്തിഗതവും വ്യക്തിപരമല്ലാത്തതുമായ ഡാറ്റകള്‍ക്കായി നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

വ്യാവസായിക വികസനത്തിനായി ഡാറ്റ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുമെന്നും ഡാറ്റ പങ്കിടല്‍ സംബന്ധിച്ച് നിയന്ത്രണ സംവിധാനം നടപ്പാക്കുമെന്നും കരടില്‍ പറയുന്നു. “ഏതെങ്കിലും വ്യവസായം, ഇ-കൊമേഴ്സ്, ഉപഭോക്തൃ സംരക്ഷണം, ദേശീയ സുരക്ഷ, സാമ്പത്തിക സുരക്ഷ, നികുതി നടപ്പാക്കല്‍ ഉള്‍പ്പെടെയുള്ള നിയമ നിര്‍വഹണം എന്നിവയ്ക്കായി ഡാറ്റ ഉപയോഗിക്കുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിലവിലില്ല. ഇത് ദുരുപയോഗങ്ങള്‍ക്ക് സൃഷ്ടിക്കുന്ന സാധ്യതകള്‍ തടയുന്നത് ഉറപ്പു വരുത്തും, “കരടില്‍ പറയുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

കരട് അനുസരിച്ച്, ഡാറ്റയുടെ ഒരു ആസ്തി എന്ന നിലയിലുള്ള പ്രാധാന്യത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന ഡാറ്റ ‘ഇന്ത്യന്‍ എന്‍റിറ്റികള്‍ക്കായി’ ആദ്യം ഉപയോഗിക്കണം എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. വ്യവസായ- ആഭ്യന്തര വ്യാപാരവും പ്രോത്സാഹന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍റെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഒരു യോഗം ഇന്നലെ കരട് സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം പക്ഷപാതപരമല്ലെന്ന് ഉറപ്പുവരുത്തണം. ഇതിലൂടെ സൗജന്യവും ലഭ്യമാകേണ്ട അറിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ തെരഞ്ഞെടുപ്പ് ഉപഭോക്താക്കള്‍ക്ക് സാധ്യമാകണമെന്നാണ് നിര്‍ദേശം. ‘ഉത്ഭവ രാജ്യം, ഇന്ത്യയിലെ മൂല്യവര്‍ധന എന്നിവയുള്‍പ്പടെ ചരക്കുകളും സേവനങ്ങളും സംബന്ധിച്ച പ്രസക്തമായ എല്ലാ വിശദാംശങ്ങള്‍ സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ക്ക് ബോധവാന്മാരാക്കാന്‍ അവകാശമുണ്ട്, ‘കരടില്‍ പറയുന്നു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന്, ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വില്‍പ്പനക്കാര്‍ക്കും / വെണ്ടര്‍മാര്‍ക്കും തുല്യ പരിഗണന ഉറപ്പാക്കണമെന്നും തിരഞ്ഞെടുത്ത വെണ്ടര്‍മാര്‍ / വില്‍പ്പനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന അല്‍ഗോരിതം സ്വീകരിക്കരുതെന്നും കരടില്‍ പറഞ്ഞിട്ടുണ്ട്റഞ്ഞു. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന ഡിസ്കൗണ്ടുകളുടെ അടിസ്ഥാനത്തെ കുറിച്ച് ഓപ്പറേറ്റര്‍മാര്‍ വ്യക്തവും സുതാര്യവുമായ നയങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.

Maintained By : Studio3