ഇന്ത്യന്‍ ബാങ്കുകളിലെ വായ്പാ വളര്‍ച്ച 6.6%
ഇന്ത്യന്‍ ബാങ്കുകളുടെ വായ്പകള്‍ ഫെബ്രുവരി 26ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ 6.6 ശതമാനം ഉയര്‍ന്നു. നിക്ഷേപം 12.1 ശതമാനം ഉയര്‍ന്നുവെന്നും റിസര്‍വ് ബാങ്കിന്‍റെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്‍റ് വ്യക്തമാക്കി. നല്‍കപ്പെട്ടിട്ടുള്ള വായ്പകള്‍ 712.73 ബില്യണ്‍ ഇന്ത്യന്‍ രൂപ (9.79 ബില്യണ്‍ ഡോളര്‍) ഉയര്‍ന്ന് 107.75 ട്രില്യണ്‍ രൂപയിലേക്ക് എത്തി. ഭക്ഷ്യേതര വായ്പ 713.55 ബില്യണ്‍ രൂപ ഉയര്‍ന്ന് 107 ട്രില്യണ്‍ രൂപയായി. ഭക്ഷ്യ വായ്പ 810 ദശലക്ഷം രൂപ ഇടിഞ്ഞ് 752.06 ബില്യണ്‍ രൂപയായി. ബാങ്ക് നിക്ഷേപം 1.52 ട്രില്യണ്‍ രൂപ ഉയര്‍ന്ന് 149.34 ട്രില്യണ്‍ രൂപയായി.