Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വരുന്നു ഡിജിറ്റൽ രൂപ

1 min read

ന്യൂ ഡൽഹി: ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് 2022-23 മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ രൂപ അവതരിപ്പിക്കാൻ കേന്ദ്ര ധനകാര്യ, വാണിജ്യ കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. ഇന്ന് പാർലമെന്റിൽ 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കുന്നത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് അവർ വിശദീകരിച്ചു. ഡിജിറ്റൽ കറൻസി, കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ കറൻസി പരിപാലന സംവിധാനത്തിലേക്കും നയിക്കും.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു
Maintained By : Studio3