Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബജറ്റ് അവതരണത്തിന് ബ്രീഫ്‌കേസിന് പകരം ഇന്ത്യന്‍ നിര്‍മിത ടാബ്

1 min read

ന്യൂഡെല്‍ഹി: ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിന് എത്തിയത് ഇന്ത്യന്‍ നിര്‍മിത ടാബ്‌ലെറ്റുമായി. പരമ്പരാഗതമായ രീതിയിലെ ബ്രീഫ്‌കേസ് ഒഴിവാക്കി ടാബുമായുള്ള വരവ് ഡിജിറ്റല്‍ പരിവര്‍ത്തനത്തെ മുന്നില്‍ നിര്‍ത്തുന്ന ഒന്നായിരുന്നു.

ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തില്‍ ഊന്നി, പേപ്പര്‍ രഹിത ബജറ്റ് നടപ്പാക്കുക എന്നത് ലക്ഷ്യമിട്ട് ഈ വര്‍ഷം മുതല്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ പേപ്പര്‍കെട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ്.

എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും ബജറ്റ് രേഖകള്‍ ഡിജിറ്റലായി ലഭ്യക്കുന്നതിനായി ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ‘യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ്’ അവതരിപ്പിച്ചിരുന്നു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

കോവിഡ് -19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിലാണ് ഈ വര്‍ഷം ബജറ്റ് പേപ്പറുകളൊന്നും അച്ചടിക്കേണ്ട എന്നു തീരുമാനിച്ചത്.

Maintained By : Studio3