ആഗോള ടാബ്‌ലറ്റ് വിപണി ആപ്പിള്‍ ഒന്നാമന്‍, സാംസംഗ് രണ്ടാമന്‍
2020 ല്‍ 18 ശതമാനം വളര്‍ച്ചയാണ് ആഗോള ടാബ്‌ലറ്റ് വിപണി കരസ്ഥമാക്കിയത്. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം
കാലിഫോര്‍ണിയ: കഴിഞ്ഞ വര്‍ഷം ആഗോള ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിള്‍ നേടിയത് 30.6 ശതമാനം വിപണി വിഹിതം. 2020 ല്‍ 57.6 മില്യണ്‍ ഐപാഡുകളാണ് ആപ്പിള്‍ ഷിപ്‌മെന്റ് നടത്തിയത്. ആഗോള ടാബ്‌ലറ്റ് വിപണിയിലെ ഒന്നാം സ്ഥാനം ആപ്പിള്‍ കരസ്ഥമാക്കി.
മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, ഹോളിഡേ ക്വാര്‍ട്ടറില്‍ (ഒക്‌റ്റോബര്‍ ഡിസംബര്‍) മാത്രം ടാബ്‌ലറ്റ് ഷിപ്‌മെന്റുകളുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധനയാണ് ആപ്പിള്‍ കൈവരിച്ചത്. ഉപഭോക്തൃ, വാണിജ്യ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഡിമാന്‍ഡ് വര്‍ധിച്ചതാണ് കാരണം.
2020 ല്‍ സാംസംഗ് 31.2 മില്യണ്‍ ടാബ്‌ലറ്റുകളാണ് ഷിപ്‌മെന്റ് നടത്തിയത്. 16.6 ശതമാനം വിഹിതവുമായി ആഗോള ടാബ്‌ലറ്റ് വിപണിയില്‍ രണ്ടാം സ്ഥാനം നേടി. ആമസോണ്‍ മൂന്നാം സ്ഥാനക്കാരായി മാറി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 2020 ല്‍ 18 ശതമാനം വളര്‍ച്ചയാണ് ആഗോള ടാബ്‌ലറ്റ് വിപണി കരസ്ഥമാക്കിയത്. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ വര്‍ഷം നിരവധി പ്രമുഖ ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റ് നിര്‍മാതാക്കള്‍ വളര്‍ച്ച കൈവരിച്ചു. ഐപാഡിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഉള്ളത് നേട്ടമായി.
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലെ ന്യൂ നോര്‍മല്‍ സാഹചര്യത്തില്‍ കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും പഠിക്കുന്നതും പ്രോത്സാഹിപ്പിച്ചതോടെയാണ് ഈ വളര്‍ച്ച നേടാനായത്.
2019 നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 നാലാം പാദത്തില്‍ മാത്രം ആഗോള ടാബ്‌ലറ്റ് വിപണി കൈവരിച്ചത് 28 ശതമാനം വളര്‍ച്ചയാണ്. വര്‍ക്ക് ഫ്രം ഹോം, ലേണ്‍ ഫ്രം ഹോം ആവശ്യങ്ങള്‍ കൂടാതെ വിനോദ ആവശ്യങ്ങളും വര്‍ധിച്ചതോടെയാണിത്. സാമ്പത്തിക പാദത്തില്‍ സാംസംഗ്, ലെനോവോ ബ്രാന്‍ഡുകള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് സഹായിച്ചത്.