November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലാപ്‌ടോപ്പ് വിപണി പിടിക്കാന്‍ ഡെല്‍

1 min read

പരിഷ്‌കരിച്ച ഡെല്‍ ഇന്‍സ്പിറോണ്‍ ലാപ്‌ടോപ്പുകള്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിവിധ മോഡലുകളുടെ സ്‌പെസിഫിക്കേഷനുകളാണ് ഇനി നല്‍കുന്നത്


ഡെല്‍ ഇന്‍സ്പിറോണ്‍ 14 2 ഇന്‍ 1  

ഡെല്‍ ഇന്‍സ്പിറോണ്‍ 14 2 ഇന്‍ 1

ലാപ്‌ടോപ്പ്, ടെന്റ്, സ്റ്റാന്‍ഡ്, ടാബ്‌ലറ്റ് എന്നീ മോഡുകളിലേക്ക് എളുപ്പം മാറ്റാന്‍ കഴിയുന്നതാണ് പുതിയ ഡെല്‍ ഇന്‍സ്പിറോണ്‍ 14 2 ഇന്‍ 1. ഇന്റല്‍, എഎംഡി എന്നീ കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കും. രണ്ട് വകഭേദങ്ങള്‍ക്കും 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ടച്ച് ഡിസ്‌പ്ലേ നല്‍കി. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസര്‍ വരെ നല്‍കിയതാണ് ഇന്റല്‍ വേരിയന്റ്. 2 ജിബി ജിഡിഡിആര്‍5 ഗ്രാഫിക്‌സ് മെമ്മറി സഹിതം എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ്350 ജിപിയു വരെ നല്‍കി. റൈസന്‍ 7 5700യു സിപിയു, റേഡിയോണ്‍ ഗ്രാഫിക്‌സ് എന്നിവ വരെ ലഭിച്ചതാണ് എഎംഡി വേരിയന്റ്. 16 ജിബി വരെ ഡിഡിആര്‍4 റാം, 512 ജിബി എം.2 പിസിഐഇ എന്‍വിഎംഇ എസ്എസ്ഡി ലഭിച്ചു. എച്ച്ഡിഎംഐ പോര്‍ട്ട്, രണ്ട് യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് എ പോര്‍ട്ടുകള്‍, ഒരു യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. വൈഫൈ 6, ബ്ലൂടൂത്ത് വേര്‍ഷന്‍ 5 എന്നിവ കൂടി നല്‍കി. 54 വാട്ട് ഔര്‍ വരെ ബാറ്ററികളാണ് രണ്ട് മോഡലുകളും ഉപയോഗിക്കുന്നത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ഡെല്‍ ഇന്‍സ്പിറോണ്‍ 14, ഡെല്‍ ഇന്‍സ്പിറോണ്‍ 15

പരിഷ്‌കരിച്ച ഡെല്‍ ഇന്‍സ്പിറോണ്‍ 14 ലാപ്‌ടോപ്പിന്റെ കാര്യമെടുത്താല്‍, 14 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. അതേസമയം ഡെല്‍ ഇന്‍സ്പിറോണ്‍ 15 ഉപയോഗിക്കുന്നത് 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഡിസ്‌പ്ലേയാണ്. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസറുകളാണ് ഡെല്‍ ഇന്‍സ്പിറോണ്‍ 14 ലാപ്‌ടോപ്പിന് കരുത്തേകുന്നത്. എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ്450 ജിപിയു വരെ നല്‍കി. അതേസമയം, ഇന്റല്‍, എഎംഡി കോണ്‍ഫിഗറേഷനുകളില്‍ ഡെല്‍ ഇന്‍സ്പിറോണ്‍ 15 ലഭിക്കും. 16 ജിബി വരെ ഡിഡിആര്‍4 റാം, ഒരു ടിബി വരെ എം.2 പിസിഐഇ എന്‍വിഎംഇ എസ്എസ്ഡി സ്റ്റോറേജ് എന്നിവ ലഭിച്ചതാണ് ലാപ്‌ടോപ്പുകള്‍. എച്ച്ഡിഎംഐ പോര്‍ട്ട്, തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ട്, യുഎസ്ബി ടൈപ്പ് സി 3.2 ജെന്‍ 2 പോര്‍ട്ട്, രണ്ട് യുഎസ്ബി ടൈപ്പ് എ 3.2 ജെന്‍ 1 പോര്‍ട്ടുകള്‍, എസ്ഡി കാര്‍ഡ് റീഡര്‍, ഹെഡ്‌ഫോണ്‍/മൈക്രോഫോണ്‍ കോംബോ ജാക്ക്, വൈഫൈ 6 എന്നിവയാണ് ഇന്‍സ്പിറോണ്‍ 14, ഇന്‍സ്പിറോണ്‍ 15 ലാപ്‌ടോപ്പുകളുടെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. രണ്ട് സ്പീക്കറുകള്‍, ഡുവല്‍ ഡിജിറ്റല്‍ മൈക്രോഫോണ്‍ അറേ എന്നിവ നല്‍കി. രണ്ട് ലാപ്‌ടോപ്പുകള്‍ക്കും കരുത്തേകുന്നത് 54 വാട്ട് ഔര്‍ വരെ ബാറ്ററികളാണ്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഡെല്‍ ഇന്‍സ്പിറോണ്‍ 13

ഡെല്‍ ഇന്‍സ്പിറോണ്‍ 13 ഉപയോഗിക്കുന്നത് 13.3 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് (2560, 1600 പിക്‌സല്‍) ഡിസ്‌പ്ലേയാണ്. പരമാവധി തെളിച്ചം 300 നിറ്റ്. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ ഐ7 11370എച്ച് സിപിയു വരെ ലഭിച്ചു. 2 ജിബി ജിഡിഡിആര്‍6 ഗ്രാഫിക്‌സ് മെമ്മറി സഹിതം എന്‍വിഡിയ ജിഫോഴ്‌സ് എംഎക്‌സ്450 ജിപിയു വരെ നല്‍കി. 16 ജിബി വരെ റാം, 512 ജിബി എന്‍വിഎംഇ എസ്എസ്ഡി എന്നിവ സപ്പോര്‍ട്ട് ചെയ്യും. എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി ടൈപ്പ് എ 3.2 ജെന്‍ 1 പോര്‍ട്ട്, രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. വൈഫൈ 6, ബ്ലൂടൂത്ത് വേര്‍ഷന്‍ 5.1 എന്നിവയും നല്‍കി.  54 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പവര്‍ ബട്ടണില്‍ തന്നെ ഫിംഗര്‍പ്രിന്റ് റീഡര്‍ നല്‍കി.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3