October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് കേസുകള്‍ കുറയുന്നു; അലംഭാവം അരുതെന്ന് കേന്ദ്രം

1 min read
  • കോവിഡ് കേസുകളില്‍ കുറവ് വരുന്നതില്‍ സന്തോഷിച്ച് പ്രോട്ടോക്കോള്‍ ലംഘിക്കരുതെന്ന് കേന്ദ്രം
  • സംസ്ഥാനങ്ങള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. എന്നാല്‍ ഇതിന്‍റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് 7,60,019 പേരാണ്. 74 ദിവസത്തിനുശേഷം ഏറ്റവും താഴ്ന്ന നിലയിലാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 38,637-ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.55% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

കൂടുതല്‍ പേര്‍ സുഖം പ്രാപിക്കുന്നതിനാല്‍, തുടര്‍ച്ചയായ 37-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,743 പേരാണ് രോഗമുക്തരായത്.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

രാജ്യത്തിതുവരെ ആകെ 2,86,78,390 പേരാണ് കോവിഡ്-19 മഹാമാരിയില്‍ നിന്നു സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,743 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.16% ശതമാനമായി വര്‍ധിച്ചു. രാജ്യത്ത് പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 19,02,009 പരിശോധനകളാണ്. ആകെ 38.92 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.58% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.98% ശതമാനവും. തുടര്‍ച്ചയായ 12 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.

  30 കഴിഞ്ഞ സ്ത്രീകളില്‍ സന്ധിവാത സാധ്യത കൂടുന്നു
Maintained By : Studio3