ക്യുഎച്ച്ഡി പ്ലസ് വരെ റെസലൂഷനുമായി ഡെല്‍ ഇന്‍സ്പിറോണ്‍ സീരീസ്
ഇന്‍സ്പിറോണ്‍ 14 2 ഇന്‍ 1, ഇന്‍സ്പിറോണ്‍ 14, ഇന്റല്‍, എഎംഡി കോണ്‍ഫിഗറേഷനുകളില്‍ ഇന്‍സ്പിറോണ്‍ 15, ഇന്‍സ്പിറോണ്‍ 13 എന്നീ ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്
പരിഷ്‌കരിച്ച ഡെല്‍ ഇന്‍സ്പിറോണ്‍ ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്‍സ്പിറോണ്‍ 14 2 ഇന്‍ 1, ഇന്‍സ്പിറോണ്‍ 14, ഇന്റല്‍, എഎംഡി കോണ്‍ഫിഗറേഷനുകളില്‍ ഇന്‍സ്പിറോണ്‍ 15, ഇന്‍സ്പിറോണ്‍ 13 എന്നീ ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്. സ്ലിം ബെസെലുകള്‍, വിസ്തൃതമായ ടച്ച്പാഡ്, വലിയ കീക്യാപ്പുകള്‍, മറ്റ് മെച്ചപ്പെടുത്തലുകള്‍ എന്നിവയോടെയാണ് പുതിയ ഡെല്‍ ലാപ്‌ടോപ്പുകള്‍ വരുന്നത്. ക്യുഎച്ച്ഡി പ്ലസ് വരെ നല്‍കിയതാണ് ഡെല്‍ ഇന്‍സ്പിറോണ്‍ സീരീസിന്റെ സ്‌ക്രീന്‍ റെസലൂഷന്‍. വിന്‍ഡോസ് ഹീലിയോ ഉപയോഗിച്ച് യൂസര്‍മാരെ അതിവേഗം തിരിച്ചറിയുന്ന ഫിംഗര്‍പ്രിന്റ് റീഡര്‍ നല്‍കി. എല്ലാ ലാപ്‌ടോപ്പുകള്‍ക്കും എച്ച്ഡി വെബ്കാം ലഭിച്ചു. ‘എക്‌സ്പ്രസ് ചാര്‍ജ്’ സപ്പോര്‍ട്ട് ചെയ്യും.
ഇന്റല്‍, എഎംഡി ഓപ്ഷനുകളിലാണ് ഡെല്‍ ഇന്‍സ്പിറോണ്‍ 14 2 ഇന്‍ 1 ലാപ്‌ടോപ്പ് വരുന്നത്. ഇന്റല്‍ കോണ്‍ഫിഗറേഷനുകള്‍ക്ക് 57,990 രൂപയിലും എഎംഡി കോണ്‍ഫിഗറേഷനുകള്‍ക്ക് 65,990 രൂപയിലും വില ആരംഭിക്കുന്നു. ഈ 2 ഇന്‍ 1 മോഡലിന്റെ വില്‍പ്പന ആരംഭിച്ചു. ഡെല്‍ ഇന്‍സ്പിറോണ്‍ 14 ലാപ്‌ടോപ്പിന്റെ വില ആരംഭിക്കുന്നത് 44,990 രൂപയിലാണ്. ഈ മോഡലിന്റെയും വില്‍പ്പന തുടങ്ങി. ഡെല്‍ ഇന്‍സ്പിറോണ്‍ 15 ലാപ്‌ടോപ്പും ഇന്റല്‍, എഎംഡി ഓപ്ഷനുകളില്‍ ലഭിക്കും. ഇന്റല്‍ കോണ്‍ഫിഗറേഷനുകളുടെ വില 48,990 രൂപയില്‍ ആരംഭിക്കുന്നു. ജൂണ്‍ 18 ന് വില്‍പ്പന ആരംഭിച്ചു. എഎംഡി കോണ്‍ഫിഗറേഷനുകളുടെ വില തുടങ്ങുന്നത് 57,990 രൂപയിലാണ്. ജൂണ്‍ 22 ന് വില്‍പ്പന ആരംഭിക്കും. ഡെല്‍ ഇന്‍സ്പിറോണ്‍ 13 ലാപ്‌ടോപ്പ് കൂടി ഇതോടൊപ്പം പുറത്തിറക്കി. 68,990 രൂപയിലാണ് വില ആരംഭിക്കുന്നത്. ജൂലൈ 7 ന് വില്‍പ്പന ആരംഭിക്കും.
ഡെല്‍ വെബ്‌സൈറ്റ്, ആമസോണ്‍, വലിയ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍, തെരഞ്ഞെടുത്ത ഡെല്‍ എക്‌സ്‌ക്ലുസീവ് സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ എല്ലാ പുതിയ ഡെല്‍ ഇന്‍സ്പിറോണ്‍ ലാപ്‌ടോപ്പുകളും ലഭിക്കും.