കോണ്‍ഗ്രസ്: കേന്ദ്ര നിരീക്ഷകര്‍ കേരളത്തിലെത്തും
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍തകര്‍ച്ച നേരിട്ട കോണ്‍ഗ്രസ് പുനരുജ്ജീവനത്തിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. അതിനുമുമ്പ് നിലവിലുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനുമായി രണ്ടംഗ എ ഐ സി സി പ്രതിനിധി സംഘം സംസ്ഥാനം സന്ദര്‍ശിക്കും. ഈ സംഘത്തിന്‍റെ വരവിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാ പ്രതീക്ഷയും.
പ്രതിനിധിസംഘം 21 കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുമായി ഓരോരുത്തരായി കൂടിക്കാഴ്ച നടത്തും.അതിനുശേഷമാകും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുക.മുതിര്‍ന്ന നേതാവ് മാലികാര്‍ജുന ഖാര്‍ഗെയും പുതുച്ചരി എംപി വൈത്തിലിംഗം എന്നിവരാകും നിരീക്ഷകരാകുക. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് നിരീക്ഷകരുടെ സന്ദര്‍ശനം വൈകുന്നത്. മീറ്റിംഗ് ഓണ്‍ലൈനിലാക്കാനും ആലോചനയുണ്ടായിരുന്നു. ഇപ്പോള്‍ 20ന് ഇവര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ ഉമ്ന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് നയിച്ച യുഡിഎഫ് അധികാരം ഏറ്റെടുക്കാന്‍ തയ്യാറെടുത്തിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം പ്രതിപക്ഷം അധികാരം ഏറ്റെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ അത് പരാജയപ്പെട്ടു. കോണ്‍ഗ്രസും യുഎഡിഎഫും അശേഷം തകര്‍ന്നു.140 അംഗ കേരള നിയമസഭയില്‍ പിണറായി വിജയന്‍ നയിച്ച ഇടതുപക്ഷം 99 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് വെറും 41 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
77 കാരനായ ചാണ്ടി 2016 ല്‍ പിണറായി അധികാരത്തില്‍ എത്തിയശേഷം ഒരു സാധാരണ നിയമസഭാംഗമായി തുടരുകയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളോടൊപ്പമായി തന്‍റെ സമയം വിനിയോഗിക്കുകയും വ്യാപകമായി യാത്ര ചെയ്യുകയും ചെയ്തു.കേരളത്തിലങ്ങോളമിങ്ങോളം സ്വീകാര്യതയുള്ള ഒരു കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപ്രത്യക്ഷമാകുന്ന ഗോത്രത്തിലെ അവസാനത്തെ ആളാണ് അദ്ദേഹം എന്നു പറയേണ്ടിവരും.
2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍, പിണറായി സര്‍ക്കാര്‍ ഗുരുതരമായ ആരോപണങ്ങളുടെ പിടിയിലായിട്ടും വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് തയ്യാറെടുപ്പ് നടത്തേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. സ്വാഭാവികമായും അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അധികാരം പടികടന്നുവരും എന്ന് പലരും കരുതി. ഇവിടെയാണ് പാര്‍ട്ടിക്ക് തെറ്റുപറ്റിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, അല്ലെങ്കില്‍ അത് കാലാന്തരത്തില്‍ അപ്രത്യക്ഷമായേക്കും.