December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആസാം: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ സോനോവാളും ശര്‍മ്മയും

ന്യൂഡെല്‍ഹി: ആസാം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡെല്‍ഹിയില്‍ നടന്നു. ബിജെപി നേതാക്കളായ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമാണ് കേന്ദ്രനേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് ദേശീയ തലസ്ഥാനത്തെത്തിയത്.ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വസതിയിലാണ് ഇതു സംബന്ധിച്ച യോഗം നടന്നത്. സംസ്ഥാനതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപിയാണ് വിജയിച്ചത്.

വോട്ടെടുപ്പ് ഫലത്തിന് ശേഷം ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം വിളിച്ചിട്ടില്ല.തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 126 അംഗ അസംബ്ലിയില്‍ ബിജെപി 60 സീറ്റുകള്‍ നേടി.സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎല്‍ ആറ് സീറ്റുകളും നേടിയിട്ടുണ്ട്. ബിമോല്‍ ബോറ, താരംഗ ഗോഗോയ്, മുകുള്‍ ലഹക്കര്‍, മന്തു താക്കൂറിയ, സാന്തൂനു കലിത, ഗൗ തം പ്രസാദ് എന്നിവരോടൊപ്പം സോനോവാളും ശര്‍മ്മയും ഒരേ ചാര്‍ട്ടേഡ് വിമാനത്തിലാണ് ദില്ലിയിലെത്തിയത്.

ആറ് ദിവസം പിന്നിട്ടതിനാല്‍ അടുത്ത മുഖ്യമന്ത്രിയുടെ മീറ്റിംഗ് പേരുകള്‍ ചര്‍ച്ച ചെയ്യുമെന്നും അസമില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലുള്ള മുഖ്യമന്ത്രി സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും തമ്മില്‍ പ്രധാന പദവിക്കായി ശ്രമിക്കുന്നുണ്ട്. രണ്ടുനേതാക്കള്‍ക്കും പാര്‍ട്ടിയില്‍ പിന്തുണയുമുണ്ട്. “ഭൂരിപക്ഷം എംഎല്‍എമാരും ശര്‍മ്മയെ മുഖ്യമന്ത്രിയാക്കുന്നതിനെ അനുകൂലിക്കുന്നു. കോവിഡിനെ നിയന്ത്രിക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിച്ചതിന് ശര്‍മ്മയും ജനങ്ങളില്‍ പ്രചാരത്തിലുണ്ട്,” ആസാമിലെ ഒരു ബിജെപി നേതാവ് പറഞ്ഞു.

2015 ല്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവായ ശര്‍മ്മ 2016 ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സുപ്രധാനവും നിര്‍ണായകവുമായ പങ്ക് വഹിച്ചിരുന്നു. സംസ്ഥാനത്തെയും നോര്‍ത്ത് ഈസ്റ്റ് മേഖലയിലെയും പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമായി അദ്ദേഹം മാറി . നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (നെഡ) യുടെ കണ്‍വീനര്‍ കൂടിയായ അദ്ദേഹം പ്രദേശത്തെ പാര്‍ട്ടിയുടെ പ്രധാന രാഷ്ട്രീയ ബുദ്ധികേന്ദ്രമായി കണക്കാക്കപ്പെടുന്നു. അദ്ദേഹം ഇക്കുറി മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണെന്ന് നേതാക്കള്‍ പൊതുവെ പറയുന്നു. ഇത് തര്‍ക്കമായി മാറ്റാന്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അനുവദിക്കില്ല. അതിനാല്‍ മുഖ്യമന്ത്രിപദം സംബന്ധിച്ച് രമ്യമായ പരിഹാരം ഉടന്‍ നേതൃത്വം സ്വീകരിക്കും. മറുവശത്ത്, 2016 ല്‍ അസോമില്‍ ബിജെപിയുടെ കന്നി വിജയത്തിലേക്ക് സോനോവാള്‍ നയിക്കുകയും അഞ്ച് വര്‍ഷം സര്‍ക്കാരിനെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. ആര്‍എസ്എസിന്‍റെ പിന്തുണയും അദ്ദേഹം ആസ്വദിക്കുന്നുണ്ട്.

Maintained By : Studio3