Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ ഇന്‍ഫ്രാ ഫണ്ട് വേണമെന്ന് സിഐഐ

പുതിയ ഫണ്ടിലേക്ക് തുടക്കമെന്ന നിലയില്‍ ബജറ്റില്‍ 5,000 കോടി രൂപ വകയിരുത്തണമെന്നും സിഐഐ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ ശേഷിക്കേയാണ് ‘ബ്രോഡ്ബാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്’ വേണമെന്ന ഈ നിര്‍ദേശം.

പുതിയ ഫണ്ടിലേക്ക് തുടക്കമെന്ന നിലയില്‍ ബജറ്റില്‍ 5,000 കോടി രൂപ വകയിരുത്തണമെന്നും സിഐഐ ആവശ്യപ്പെടുന്നു. 2022 സാമ്പത്തിക വര്‍ഷത്തെ യൂണിയന്‍ ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ഡിജിറ്റല്‍ മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അതിവേഗം ഒരുക്കുന്നത് ഡിജിറ്റലൈസേഷനും അതുവഴി സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കും ഉപകരിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി മുന്‍ ടെലികോം സെക്രട്ടറി ജെഎസ് ദീപക് അധ്യക്ഷനായി സിഐഐ പ്രത്യേക സമിതി രൂപീകരിച്ചു. നെറ്റ് വര്‍ക്ക്, പരോക്ഷ അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നവര്‍, ടെലികോം സേവനദാതാക്കള്‍, ടെക് ഉപകരണ നിര്‍മാതാക്കള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, ഈ രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ സമിതിയില്‍ ഉള്‍പ്പെടുന്നു.

ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യവും എന്‍ഡിസിപി 2018 ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് വലിയ നിക്ഷേപങ്ങള്‍ ആവശ്യമാണെന്ന് ദീപക് പറഞ്ഞു. ഡിജിറ്റല്‍ രംഗം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കത്തിനും നഗര ഗ്രാമീണ മേഖലകള്‍ തമ്മില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ വിടവ് നികത്തുന്നതിനും ദേശീയതലത്തില്‍ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ വകയിരുത്തല്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

 

Maintained By : Studio3