February 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോള്‍ഡ് വാട്ടര്‍ ഐസ്ക്രീം മിക്സുമായി ചോസന്‍ ഫുഡ്സ്

പാല്‍ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ വളരെയെളുപ്പം രുചികരമായ ഐസ്ക്രീം തയ്യാറാക്കുന്നതിനുള്ള കോള്‍ഡ് വാട്ടര്‍ ഐസ്ക്രീം മിക്സ് വിപണിയിലെത്തുന്നു. കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ചോസന്‍ ഫുഡ്സ് ആണ് ഇത് വിപണിയിലെത്തിക്കുന്നത്. വാനില, ചോക്കലേറ്റ്, സ്ട്രോബറി, ബട്ടര്‍സ്കോച്ച്, മാംഗോ എന്നീ അഞ്ചു രുചികളില്‍ കോള്‍ഡ് വാട്ടര്‍ ഐസ്ക്രീം മിക്സ് ലഭ്യമാകും.കേവലം 80 രൂപ വിലയുള്ള 85 ഗ്രാം അടങ്ങിയ പാക്കില്‍ നിന്ന് 500 മില്ലി ഗ്രാം വരെ ഐസ്ക്രീം നിര്‍മ്മിക്കാം. കേരളം, തമിഴ്നാട്. കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന വിപണികളിലെല്ലാം കോള്‍ഡ് വാട്ടര്‍ ഐസ്ക്രീം മിക്സ് എത്തിക്കാനാണ് ചോസന്‍ ഫുഡ്സ് തീരുമാനിച്ചിട്ടുള്ളത്.

  ടൂറിസം: 2025 ല്‍ ആകെ 2.58 കോടി സന്ദര്‍ശകര്‍; ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്
Maintained By : Studio3