November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ ഡിവൈഡ് നികത്താന്‍ കേരളത്തിന്‍റെ കെഫോണ്‍

1 min read

കെഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക ലക്ഷ്യം

സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമെല്ലാം ഗുണം ചെയ്യും

തിരുവനന്തപുരം: കേരളത്തിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് പദ്ധതിയായ കെഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകത്ത് തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഡിവൈഡുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ല എന്നുറപ്പാക്കാനുള്ള ശ്രമമാണ് കെഫോണ്‍-പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

കേരള ജനതയ്ക്കാകെ ഇന്‍റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ അവരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കും. കേരളത്തിലെ എല്ലാ വീടുകളെയും ഓഫീസുകളെയും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുമായി ബന്ധിപ്പിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

നോളജ് ഇക്കോണമിയായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് ആക്കം പകരുന്ന പദ്ധതിയാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ സുഗമമാക്കും. വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുന്ന സംരംഭമാണ് കേരളത്തില്‍ ആരംഭിക്കുന്നത്. കെഫോണ്‍ യാഥാര്‍ത്ഥ്യമായതിലൂടെ നമ്മുടെ ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ കൂടിയാണ് പൂവണിയുന്നത്.

പത്തില്‍ താഴെ സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നുള്ളൂ. അതിനെല്ലാം മാറ്റം വരുത്തുകയാണ്. ഡിജിറ്റല്‍ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിപുലീകരിക്കാവുന്നതും വിശ്വസനീയവുമായ ഡിജിറ്റല്‍ ശൃംഖലയാണ് ആവശ്യം.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും തമ്മിലുള്ള സംയുക്ത സംരംഭമെന്ന നിലയിലാണ് കെഫോണ്‍ പ്രവര്‍ത്തനമാരംഭിച്ചത്.

സംസ്ഥാനത്തെ 14 ജില്ലകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ശൃംഖലയാണ് വികസിപ്പിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കും. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ നല്‍കല്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാണ് കണക്റ്റിവിറ്റി പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 5700നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

3500 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് ആയാണ് കെ ഫോണ്‍ പദ്ധതി സ്ഥാപിക്കപ്പെടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ശൃംഖലയാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതി കൂടിയാണ് കെഫോണ്‍.

Maintained By : Studio3