സെന്‍റര്‍ഫ്രെഷ് മിന്‍റ്സ് ‘ക്ലീന്‍ ബ്രീത്ത്’ വിപണിയില്‍
1 min readകൊച്ചി: പെര്‍ഫെറ്റി വാന്‍ മെല്ലെ-യുടെ ഇന്ത്യയുടെ പുതിയ ഉല്‍പ്പന്നമായ സെന്‍റര്‍ഫ്രെഷ് മിന്‍റ്സ് ‘ക്ലീന്‍ ബ്രീത്ത്’ വിപണിയില്‍. കംപ്രസ്ഡ് മിന്‍റ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നം മൂന്ന് പാളികളായാണ് തയാറാക്കിയിരിക്കുന്നത്.
മധ്യഭാഗത്തുളള പാളിയില്‍ സിങ്ക് ലാക്ടേറ്റ് ആണുളളത്. മെന്തോള്‍ യൂക്കാലിപ്റ്റസ് രുചിയിലുളള മിഠായി നല്‍കുന്ന തണുപ്പ് ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.നാവിലിട്ട് അലിയിക്കാന്‍ പാകത്തിലുളള ആകൃതിയാണ് മിഠായിക്കുളളത്.
ഒരു രൂപ മാത്രം വിലയുളള ഉല്‍പ്പന്നം രാജ്യത്തെ ആദ്യത്തെ ഷുഗര്‍ ഫ്രീ മിന്‍റ് കൂടിയാണ്. ജോലി സ്ഥലങ്ങളില്‍ നിരവധി പേരുമായി ഇടപഴകേണ്ടി വരുമ്പോള്‍, ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള ശ്വാസോച്ഛ്വാസം ആവശ്യമായ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് സെന്‍റര്‍ ഫ്രഷ് ക്ലീന്‍ ബ്രീത്ത് പുറത്തിറക്കിയിരിക്കുന്നത്