Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ

കൊച്ചി: ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്  ലിമിറ്റഡിന്റെ  പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഫെബ്രുവരി 7 മുതല്‍ 9 വരെ നടക്കും. 450 കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 1,561,329 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 445  രൂപ മുതല്‍ 468 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 32 ഓഹരികള്‍ക്കും തുര്‍ന്ന്  32ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. നുവാമ വെല്‍ത്ത് മാനേജ്‌മെന്‍്‌റ് ലിമിറ്റഡ്ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്‌സ് ലിമിറ്റഡ്ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

  സ്റ്റാര്‍ട്ട് അപ്പുകൾക്കായി ആമസോണ്‍ ഇന്ത്യ പ്രൊപ്പല്‍ എസ് 4
Maintained By : Studio3