Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംരംഭകർക്കായി ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം

1 min read

തിരുവനന്തപുരം: പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം (Business Establishment Program) സംഘടിപ്പിക്കുന്നു . 2023 October 04 മുതൽ 11 വരെ കളമശ്ശേരിയിൽ ഉള്ള കീ ഡ് ക്യാമ്പസിലാണ് പരിശീലനം . നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം .മാർക്കറ്റിംഗ് സ്ട്രാറ്റജീസ്,സെയിൽസ് പ്രോസസ് ആൻഡ് ടീം മാനേജ്മെൻറ് ,ഡിജിറ്റൽ മാർക്കറ്റിംഗ് ,ഫിനാൻഷ്യൽ മാനേജ്മെൻറ് ആൻഡ് വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെൻറ് ,ജിഎസ്ടി ആൻഡ് ടാക്സേഷൻ,ഓപ്പറേഷനൽ എക്സലൻസ് എക്സ്പോർട്ട് ഇംപോർട്ട് പ്രൊസീജിയർ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4,130/- രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ സെർറ്റിഫിക്കേഷൻ, ഭക്ഷണം, താമസം, GST ഉൾപ്പടെ). താത്പര്യമുള്ളവർ കീഡിന്റെ വെബ് സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി സെപ്റ്റംബർ 25 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/2550322/9605542061

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ
Maintained By : Studio3