Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബജറ്റ് സമ്മേളനം – പാര്‍ലമെന്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്രമീകരണം: സ്പീക്കര്‍

1 min read

ന്യൂഡെല്‍ഹി: ജനുവരി 29 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കോവിഡ് -19 പ്രോട്ടോക്കോള്‍ അനുസരിച്ച് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. കോമണ്‍വെല്‍ത്ത് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് -19 മഹാമാരി ലോകമെമ്പാടുമുള്ള പാര്‍ലമെന്റുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു. എന്നാല്‍ ഇതിനിടയിലും ചില സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ പാര്‍ലമെന്റ് നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഉചിതമായ നിയമങ്ങളും ഇതില്‍പ്പെടും. കൊറോണയുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായി സഭയുടെ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ലമെന്റ് ഹൗസ് കോംപ്ലക്സില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്തതായി ബില്‍ള പറഞ്ഞു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ഈ കാലയളവില്‍ ഓണ്‍ലൈനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു വര്‍ധിച്ച ഉപയോഗമുണ്ടായത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഇവിടെ ഒരുക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വശത്ത് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കി വിവര ആശയവിനിമയ സാങ്കേതികവിദ്യ (ഐസിടി) അംഗങ്ങളെ പിന്തുണച്ചിട്ടുണ്ട്. മറുവശത്ത്, പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും സമഗ്രവും ഉത്തരവാദിത്തബോധമുള്ളതുമാക്കി മാറ്റാന്‍ ഐസിടി സഹായിക്കുകയും ചെയ്തു. ഐസിടി സൃഷ്ടിച്ച നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും തുല്യമായ രീതിയില്‍ എത്തിച്ചേരണമെന്നും അപ്പോള്‍ മാത്രമേ രാജ്യത്തിനും സമൂഹത്തിനും അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കൂ എന്നും ബിര്‍ള വ്യക്തമാക്കി.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

അതിനാല്‍, ഡിജിറ്റല്‍ വിഭജനത്തെ മറികടന്ന് ‘ജനകേന്ദ്രീകൃതവും സമഗ്രവും വികസനത്തെ അടിസ്ഥാനവുമാക്കിയ’ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ നാം ശ്രമിക്കണം. വിവര, ആശയവിനിമയ, സാങ്കേതികവിദ്യാ മേഖലകളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ എല്ലാ സൗഹൃദ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിര്‍ള കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3