November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആകർഷക വിലയിൽ സ്കൾകാൻഡി ജിബ് ട്രൂ 

പ്രാരംഭ വില 2,999 രൂപ 

ന്യൂഡെൽഹി: യുഎസ് ആസ്ഥാനമായ സ്കൾകാൻഡി ഇന്ത്യയിൽ ‘ജിബ് ട്രൂ’ ഇയർ ബഡ്സ് അവതരിപ്പിച്ചു. ട്രൂ വയർലെസ് ഇയർ ബഡ്സിന് 2,999 രൂപയാണ് പ്രാരംഭ വില. ടച്ച് കൺട്രോൾ, വോയ്സ് കമാൻഡ് സപ്പോർട്ട് എന്നിവ സവിശേഷതകളാണ്. സോളോ ബഡ് മറ്റൊരു ഫീച്ചർ ആണ്. വിയർപ്പും വെള്ളവും പ്രതിരോധിക്കുന്നതാണ് ജിബ് ട്രൂ ഇയർ ബഡ്സ് എന്ന് സ്കൾകാൻഡി അറിയിച്ചു.വ്യായാമം ചെയ്യുമ്പോഴും ഉപയോഗിക്കാൻ കഴിയും.
ആക്റ്റീവ് നോയ്സ് കാൻസലേഷൻ ഫീച്ചർ ഇല്ലെങ്കിലും ചുറ്റിലും ശല്യമായിത്തീരുന്ന ശബ്ദങ്ങളെ ഇയർബഡ്സ് തടയുമെന്ന് കമ്പനി വ്യക്തമാക്കി. ബാറ്ററി ചാർജ്ജ് 22 മണിക്കൂറോളം നീണ്ടു നിൽക്കും. മൈക്രോ യുഎസ്ബി ചാർജിംഗ് കേബിൾ, ചാർജിംഗ് കേസ്, മൂന്നു വിധം വലുപ്പങ്ങളിലായി ഇയർ പീസുകൾ എന്നിവയോടെ ജിബ് ട്രൂ ലഭിക്കും. ബ്ലൂ, ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.
  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍
Maintained By : Studio3