Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യന്‍ നിര്‍മിതം : സൈബര്‍സൗണ്ട് സീരീസ് സ്മാര്‍ട്ട് ടിവികളുമായി ബ്ലോപുങ്ക്ത്  

32 ഇഞ്ച് എച്ച്ഡി മുതല്‍ 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി വരെയുള്ള നാല് മോഡലുകളാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്നത്  

ന്യൂഡെല്‍ഹി: ബ്ലോപുങ്ക്ത് സൈബര്‍സൗണ്ട് സീരീസ് സ്മാര്‍ട്ട് ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാല് മോഡലുകളാണ് ഈ സീരീസില്‍ വിപണിയിലെത്തുന്നത്. വലുപ്പം, സ്‌പെസിഫിക്കേഷനുകള്‍ എന്നിവയനുസരിച്ച് വില വ്യത്യാസപ്പെട്ടിരിക്കും. 32 ഇഞ്ച് എച്ച്ഡി (1366, 768 പിക്‌സല്‍) മോഡലിന് 14,999 രൂപയും 42 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) മോഡലിന് 21,999 രൂപയും 43 ഇഞ്ച് അള്‍ട്രാ എച്ച്ഡി (3840, 2160 പിക്‌സല്‍) മോഡലിന് 30,999 രൂപയും 55 ഇഞ്ച് അള്‍ട്രാ എച്ച്ഡി (3840, 2160 പിക്‌സല്‍) മോഡലിന് 40,999 രൂപയുമാണ് വില. ജൂലൈ 10 ന് ഫ്‌ളിപ്കാര്‍ട്ടില്‍ എല്ലാ മോഡലുകളുടെയും വില്‍പ്പന ആരംഭിക്കും. ഒരു വര്‍ഷത്തെ വാറന്റി ലഭ്യമാണ്. ഇന്ത്യയിലാണ് ബ്ലോപുങ്ക്ത് ടിവികള്‍ നിര്‍മിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിനുവേണ്ടി സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സാണ് നിര്‍മാതാക്കള്‍.

  ടെക്നോപാര്‍ക്കില്‍ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍

പേര് സൂചിപ്പിക്കുന്നതുപോലെ, മികച്ച ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്നതാണ് ബ്ലോപുങ്ക്ത് സൈബര്‍സൗണ്ട് സീരീസ് ടിവികള്‍. സമാന വിലയുള്ള മിക്ക എതിരാളി ടിവികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്ന സൗണ്ട് ഔട്ട്പുട്ട് സവിശേഷതയാണ്. 32 ഇഞ്ച്, 42 ഇഞ്ച് മോഡലുകള്‍ക്ക് 40 വാട്ടും 43 ഇഞ്ച് വേരിയന്റിന് 50 വാട്ടും 55 ഇഞ്ച് വേരിയന്റിന് 60 വാട്ടുമാണ് സൗണ്ട് ഔട്ട്പുട്ട്. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡിടിഎസ് ട്രുസറൗണ്ട്, ഡോള്‍ബി എംഎസ്12 എന്നീ സാങ്കേതികവിദ്യകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് രണ്ട് അള്‍ട്രാ എച്ച്ഡി വേരിയന്റുകള്‍.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ശബ്ദം കൂടാതെ, എച്ച്ഡിആര്‍10പ്ലസ് ഫോര്‍മാറ്റ് വരെയുള്ള എച്ച്ഡിആര്‍ ഉള്ളടക്കം സപ്പോര്‍ട്ട് ചെയ്യുന്നതാണ് അള്‍ട്രാ എച്ച്ഡി വേരിയന്റുകള്‍. ഈ സീരീസിലെ എല്ലാ ടെലിവിഷനുകളും ആന്‍ഡ്രോയ്ഡ് ടിവി 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പുകള്‍ക്കും മറ്റുമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രവേശിക്കാന്‍ കഴിയും. ബില്‍റ്റ് ഇന്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് സവിശേഷതയാണ്. വോയ്‌സ് കമാന്‍ഡുകള്‍ക്കായി ഗൂഗിള്‍ അസിസ്റ്റന്റ് പ്രയോജനപ്പെടുത്താം. വേരിയന്റുകള്‍ക്ക് അനുസരിച്ച് റാം, ഇന്റേണല്‍ സ്റ്റോറേജ് വ്യത്യാസപ്പെട്ടിരിക്കും. 2 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ക്വാഡ് കോര്‍ പ്രൊസസര്‍ എന്നിവ ലഭിച്ചതാണ് ഫ്‌ളാഗ്ഷിപ്പ് 55 ഇഞ്ച് വേരിയന്റ്.

ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, യുഎസ്ബി കണക്റ്റിവിറ്റി നല്‍കി. ആപ്പിള്‍ എയര്‍പ്ലേ സപ്പോര്‍ട്ട് ചെയ്യും. 60 ഹെര്‍ട്‌സ് പരമാവധി റിഫ്രെഷ് നിരക്ക്, 450 നിറ്റ് വരെ പരമാവധി തെളിച്ചം എന്നിവ ലഭിച്ചതാണ് ഈ സീരീസിലെ വിവിധ മോഡലുകള്‍.

  ദശകോടി ഹരിത കിലോമീറ്ററുകള്‍ പിന്നിട്ട് ടാറ്റാ പവറിന്‍റെ ചാര്‍ജിങ് ശൃംഖല

ഐടെല്‍ ജി സീരീസ് 4കെ ആന്‍ഡ്രോയ്ഡ് ടിവി മോഡലുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഐടെല്‍ ജി4334ഐഇ (43 ഇഞ്ച്) മോഡലിന് 32,999 രൂപയും ഐടെല്‍ ജി5534ഐഇ (55 ഇഞ്ച്) മോഡലിന് 46,999 രൂപയുമാണ് വില. ഓഫ്ലൈന്‍ സ്റ്റോറുകളില്‍ വില്‍പ്പന ആരംഭിച്ചു. ഈ വര്‍ഷമാദ്യമാണ് ജി സീരീസിലെ നാല് ആന്‍ഡ്രോയ്ഡ് ടിവി മോഡലുകള്‍ ഐടെല്‍ ഇന്ത്യയില്‍ അനാവരണം ചെയ്തത്. ഈ നാല് ടിവികളില്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ വില്‍പ്പന ആരംഭിച്ച രണ്ട് മോഡലുകള്‍.

Maintained By : Studio3