കടപ്പത്ര വിൽപ്പനയിലൂടെ 2 ബില്യൺ ഡോളർ ലക്ഷ്യമിട്ട് ബഹ്റൈൻ
മൂന്ന് ഘട്ടമായാണ് വിൽപ്പന നടക്കുക
മനാമ: മൂന്ന് ഘട്ടങ്ങളായുള്ള കടപ്പത്ര വിൽപ്പനയിലൂടെ 2 ബില്യൺ ഡോളർ സമാഹരിക്കാൻ ബഹ്റൈൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. എണ്ണവിലത്തകർച്ചയും പകർച്ചവ്യാധിയും മൂലം ദുർബലമായ സമ്പദ് വ്യവസ്ഥയിൽ ബജറ്റ് കമ്മി നികത്തുന്നതിനായാണ് ബഹ്റൈൻ കടപ്പത്ര വിപണിയെ ആശ്രയിക്കുന്നത്.
4.875 ശതമാനം പലിശയിൽ ഏഴ് വർഷം കാലാവധിയുള്ള ഒരു കടപ്പത്രവും 5.75 ശതമാനം പലിശയിൽ 12 വർഷത്തേക്കുള്ള കടപ്പത്രവും 6.75 ശതമാനം പലിശയിൽ 30 വർഷം കാലാവധിയുള്ള മറ്റൊരു കടപ്പത്രവും ഇറക്കാനാണ് ബഹ്റൈൻ ആലോചിക്കുന്നത്.