ആക്സിസ് ബാങ്ക് കിവി സഹകരണം
കൊച്ചി: റൂപെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് യുപിഐ വഴി വായ്പ നല്‍കാനായി ആക്സസ് ബാങ്കും യുപിഐ വായ്പ നല്കുന്ന സ്ഥാപനമായ കിവിയും സഹകരിക്കും. ഇത് വഴി കിവി ഉപഭോക്താക്കള്‍ക്ക് ജീവിത കാലം മുഴുവന്‍ സാധുതയുള്ള സൗജന്യ ആക്സിസ് ബാങ്ക് കിവിക് വിര്‍ച്വല്‍ കാര്‍ഡ് ആപ്പ് വഴി ലഭിക്കും. കച്ചവടക്കാര്‍ക്കുള്ള പണമടയ്ക്കലുകള് കിവി ആപ്പ് ഉപയോഗിച്ച് യുപിഐ വഴി വിര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്താം. യുപിഐ സൗകര്യമുള്ള വിര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡിനു പുറമെ ഓരോ 200 രൂപ ചെലവഴിക്കലിനും രണ്ട് എഡ്ജ് റിവാര്‍ഡുകള്‍, സ്കാന്‍ ആന്റ് പേ ഇടപാടുകളില്‍ ഒരു ശതമാനം കാഷ് ബാക്ക്, ഇന്ധന സര്‍ചാര്‍ജില്‍ ഒരു ശതമാനം ഇളവ് തുടങ്ങിയവയും ലഭിക്കും.