October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നേപ്പാളിലെ ജലവൈദ്യുത പദ്ധതി സത്ലജ് ജല്‍ വിദ്യുത് നിഗത്തിന്

1 min read

കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതി പ്രോജക്റ്റ് ഇന്ത്യയിലെ സത്‌ലജ് ജല്‍ വിദ്യുത് നിഗത്തിന്. 679 മെഗാവാട്ട് ശേഷിയുള്ള ലോവര്‍ അരുണ്‍ ജലവൈദ്യുത പദ്ധതി വികസിപ്പിക്കുന്നതിനായാണ് കരാര്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ഹൈഡ്രോ ഇലക്ട്രിസിറ്റി ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് കമ്പനി (എച്ച്‌ഐഡിസി), പവര്‍ കണ്‍സ്ട്രക്ഷന്‍ ഓഫ് ചൈന ലിമിറ്റഡ് (പവര്‍ ചൈന) എന്നിവയുടെ സംയുക്ത സംരംഭ കമ്പനിയായ ഐബിഎന്‍, ഇന്ത്യയുടെ എസ്ജെവിഎന്‍, ഗ്രീന്‍ റിസോഴ്‌സസ് ലിമിറ്റഡിന്റെയും ഇലക്ട്രിക്കല്‍ പവര്‍ ഡവലപ്‌മെന്റ് കമ്പനിയുടെയും സംയുക്ത സംരംഭം എന്നിവയെയാണ് നേരത്തെ പദ്ധതിക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നത്.

  എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് പുതിയ ബിസിനസ് പ്രീമിയം കളക്ഷനിൽ 11 ശതമാനം വര്‍ധന

ലോവര്‍ അരുണിനുള്ള പദ്ധതി ചെലവ് 100 ബില്ല്യണ്‍ നേപ്പാള്‍ രൂപയാണ്. അരുണ്‍ 3 ജലവൈദ്യുതപദ്ധതിക്ക് സമാനമായി ലോവര്‍ അരുണ്‍ ഹൈഡല്‍ പദ്ധതിയുടെ നിര്‍മിക്കുന്നകമ്പനി നിശ്ചിത ശതമാനം വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രാസ് പവര്‍ നടത്തിയ പ്രാഥമിക പഠനമനുസരിച്ച് ഒരു സ്റ്റോറേജ് ടൈപ്പ് പ്രോജക്റ്റായി വികസിപ്പിച്ചാല്‍ പദ്ധതിയുടെ ശേഷി 1,000 മെഗാവാട്ടായി ഉയര്‍ത്താം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോവര്‍ അരുണ്‍ ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ 2019 സെപ്റ്റംബറില്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.20 വര്‍ഷത്തെ വാണിജ്യ പ്രവര്‍ത്തനത്തിന് ശേഷം പദ്ധതിയുടെ ഉടമസ്ഥാവകാശം നേപ്പാള്‍ സര്‍ക്കാരിന് കൈമാറും.

  അന്താരാഷ്ട്ര ക്ലൈമറ്റ് ആക്ഷന്‍ ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍
Maintained By : Studio3