December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പർശം ആകാശത്തിലും

1 min read

തിരുവനന്തപുരം:  കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട്  എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തില്‍ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു.  സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്‍റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവരുമൊത്താണ് പുതിയ ടെയില്‍ ആര്‍ട്ട്  അനാച്ഛാദനം ചെയ്തത്.

ആർട്ടിസ്റ്റ് ജിഎസ് സ്മിതയുടെ അക്രലിക് പെയിന്‍റിങ്ങാണ് 25 അടി നീളമുള്ള ടെയില്‍ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങള്‍ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈന്‍ ചിത്രീകരിക്കുന്നതാണ് ഈ പെയിന്‍റിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കല്‍ പെയിന്‍റിങ്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ് ലിമിറ്റഡിന്‍റെ ഹാങ്കറിലാണ് അനാച്ഛാദന ചടങ്ങ് നടത്തിയത്.

1935-ൽ ടാറ്റയുടെ ആദ്യ വിമാനം തിരുവനന്തപുരത്തെ ഈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതു മുതല്‍ അത്തരം നിരവധി നാഴികക്കല്ലുകൾ നമ്മൾ പിന്നിട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് വിനോദസഞ്ചാരം വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ഇത് മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസും കൊച്ചി ബിനാലെയും തമ്മിലുള്ള അതുല്യ പങ്കാളിത്തവും രാജ്യത്തിന്‍റെ സംസ്കാരത്തെ സൂചിപ്പിക്കുന്ന ഊർജ്ജസ്വലമായ ഈ ടെയില്‍ ആര്‍ട്ടും കലയോടും സംസ്കാരത്തോടുമുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വ്യോമയാനരംഗത്ത് എയർ ഇന്ത്യ എക്‌സ്പ്രസ് മെച്ചപ്പെട്ട ശക്തിയായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

രാജ്യത്തെ കലയോടും സംസ്ക്കാരത്തോടും പ്രതിബദ്ധത പുലർത്തിക്കൊണ്ട് രൂപീകൃതമായ കാലം മുതല്‍ തന്നെ ടെയില്‍ ആർട്ടുകളിലൂടെ ഇന്ത്യയുടെ ശക്തമായ സംസ്ക്കാരവും പാരമ്പര്യവും പ്രകടിപ്പിക്കുന്ന രീതിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്തുടരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും കൊച്ചി-മുസിരിസ് ബിനാലെയും തമ്മിലുള്ള സഹകരണത്തിലൂടെ കലയും വ്യോമയാന മേഖലയും തമ്മിലുണ്ടാക്കിയ പങ്കാളിത്തത്തിന്‍റെ അമൂല്യമായ ഒരു ഓർമ്മപത്രം കൂടിയാണ് ഈ പുതിയ ടെയില്‍ ആർട്ട്.

Maintained By : Studio3