ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ അറ്റലാഭം 119 കോടി രൂപ
1 min readകൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 119 കോടി രൂപയുടെ അറ്റാദായം നേടി. 2012-13 മുതല്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് അറ്റാദായം രേഖപ്പെടുത്തുന്നത്. മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഏജിയസ് ഫെഡറലിന്‍റെ മൊത്തം പ്രീമിയം ആറു ശതമാനം ഉയര്‍ന്ന് 1,959 കോടി രൂപയായി. 2019-20 ല്‍ ഇത് 1,843 കോടി രൂപയായിരുന്നു.
ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള ഇന്‍ഡിവിഡ്വല്‍ ന്യൂ ബിസിനസ് പ്രീമിയത്തില്‍ 40 ശതമാനം വളര്‍ച്ചയും കമ്പനിക്ക് ലഭിച്ചു. 13 ശതമാനം ഡിവിഡന്‍റ് നിരക്കില്‍ 104 കോടി രൂപയുടെ അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമ്പോഴും ക്ലെയിം സെറ്റില്‍മെന്‍റിനെ ബാധിക്കുന്നില്ലെന്ന് കമ്പനി ഉറപ്പുവരുത്തിയിരുന്നു. കോവിഡ്-19 മൂലമുണ്ടായ മരണങ്ങളുടെ ക്ലെയിമുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച,് അവ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്കാന്‍ ചെയ്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി നടപടികള്‍ പൂര്‍ത്തിയാക്കി.