Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിര്‍ള ഗ്രൂപ്പിന്റെ ഗ്രാസിം പെയിന്റ് ബിസിനസിലേക്ക്

ന്യൂഡെല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപയുടെ പ്രാരംഭ മൂലധനച്ചെലവുമായി പെയിന്റ് ബിസിനസ്സിലേക്ക് കടക്കുന്നു. ഈ മേഖല തങ്ങളുടെ പങ്കാളികള്‍ക്ക് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണെന്ന് കമ്പനി വിശ്വസിക്കുന്നു.

”പുതിയ വളര്‍ച്ചാ എഞ്ചിനുകള്‍ തിരിച്ചറിയുന്നതില്‍ ഗ്രാസിമിന്റെ തന്ത്രപ്രധാനമായ ഒരു പോര്‍ട്ട്ഫോളിയോ തിരഞ്ഞെടുപ്പാണ് പെയിന്റ് ബിസിനസിലേക്കുള്ള കടന്നുകയറ്റം,” ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം നല്‍കാനും വിപണിയിലെ മുന്‍നിരക്കാരാകാനും ഈ ബിസിനസില്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കമ്പനിയുടെ ഇന്ത്യയില്‍ ഉടനീളമുള്ള പങ്കാളികള്‍ക്ക് വരുമാന വിപുലീകരണത്തിനുള്ള അവസരവും ഇത് ഒരുക്കുമെന്ന് കുമാര്‍ മംഗളം ബിര്‍ള കൂട്ടിച്ചേര്‍ക്കുന്നു.

  സിബില്‍ സ്‌കോര്‍ നിരീക്ഷിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം 183 ദശലക്ഷമായി
Maintained By : Studio3