കാര്‍ഷിക നിയമങ്ങള്‍: തമിഴ്നാടും പ്രമേയം പാസാക്കുമെന്ന് സ്റ്റാലിന്‍
ചെന്നൈ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും ആവശ്യമായ നിയമം പാസാക്കാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുമെന്ന ഡിഎംകെയുടെ വോട്ടെടുപ്പ് വാഗ്ദാനം സ്റ്റാലിന്‍ ഇവിടെ നടപ്പാക്കാനൊരുങ്ങുകയാണ്.
തമിഴ്നാട്ടിലും നിയമത്തിനെതിരെ സമരം നടന്നിരുന്നു.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയിട്ട് ആറുമാസം പിന്നിടുകയാണെന്നും ഇപ്പോഴും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.പ്രശ്നം പരിഹരിക്കാന്‍ കര്‍ഷകരുമായി ക്രിയാത്മക ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നതും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നതും ആശങ്കാജനകമാണെന്ന് ഡിഎംകെ പ്രസിഡന്‍റ് കൂടിയായ തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ഷകസമരത്തിന് താല്‍ക്കാലിക അവധി വന്നിരിക്കുകയാണ് . ഈ ാഹചര്യത്തില്‍ സമൂഹത്തെ ഒന്നുകൂടി ഈ വിഷയം ഓര്‍മ്മപ്പെടുത്താനുള്ള ശ്രമമാണ് സ്റ്റാലിന്‍ ഇവിടെ ചെയ്യുന്നത്. തമിഴ്നാട് കര്‍ഷകരുടെ പിന്തുണ ഇനിയും തനിക്കും തന്‍റെ പാര്‍ട്ടിക്കും വേണമെന്ന ചിന്തയും ഇതിനുപിന്നിലുണ്ട്.