കനത്തമഴ; തീരപ്രദേശങ്ങളില്‍ കനത്ത നാശം
1 min readതിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനുസമീപം ഉണ്ടായ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. അത് കേരള തീരപ്രദേശങ്ങളില്‍ വന്‍ നാശനഷ്ടത്തിനാണ് ഇടയാക്കുന്നത്.കണ്ണൂരില്‍ നിന്ന് ഏകദേശം 290 കിലോമീറ്റര്‍ അകലെയായാണ് തുടക്കത്തില്‍ കൊടുങ്കാറ്റ് ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്താകെ കനത്ത മഴയാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. ഇത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് കാരണമായി.ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സംസ്ഥാനത്തുടനീളം നിരവധി ക്യാമ്പുകള്‍ തുറക്കാന്‍ മോശമായ കാലാവസ്ഥ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ ഈ സാഹചര്യത്തില്‍ ക്യാമ്പ് ഒരുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ സ്വീകരിച്ചാണ് ക്യമ്പുകള്‍ ഒരുക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍ ഇത് ജനങ്ങളും അനുസരിക്കേണ്ടതുണ്ട്.ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി മെയ് 18 രാവിലെ ഗുജറാത്ത് തീരത്ത് എത്തുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പറയുന്നു.
കൊടുങ്കാറ്റില്‍ നിന്ന് ഉണ്ടാകുന്ന ഏത് വിപത്തും നേരിടാന്‍ സംസ്ഥാനം തയ്യാറെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളം ചുഴലിക്കാറ്റിന്‍റെ പ്രവചന പാതയിലല്ല എന്നതാണ് ഏക ആശ്വാസം. എന്നാല്‍ മെയ് 16 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും ശക്തമായ കടല്‍ക്കാറ്റും പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വകുപ്പ് റെഡ്,ഓറഞ്ച് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ച ജില്ലകളിലും സമീപ ജില്ലകളിലും അതീവ ജാഗ്രത പാലിക്കുകയാണ്. നിര്‍ദേശം ലഭിച്ചാല്‍ ജനങ്ങള്‍ ക്യാമ്പിലേക്ക് മാറണെന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തുന്നു.
ശനിയാഴ്ച ഉച്ചവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, മഴയും കടലാക്രമണവും കോവിഡ് പകര്‍ച്ചവ്യാധിയുമായി പൊരുതുന്ന ആളുകള്‍ക്ക് അസംഖ്യം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. മഴയും കാറ്റും ഏറ്റവും കൂടുതല്‍ നാശം വിതച്ചത് സംസ്ഥാന തലസ്ഥാനത്തെ തീരദേശ ഗ്രാമങ്ങള്‍, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീജില്ലകളിലെ തീരങ്ങള്‍ എന്നിവയാണ്.
അതിവേഗ കാറ്റും കനത്ത മഴയും കാരണം വെള്ളിയാഴ്ച രാത്രി മുതല്‍ ധാരാളം മരങ്ങള്‍ കടപുഴകി. ഇത് വൈദ്യുതി വിതരണം താറുമാറാക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ശനിയാഴ്ച വിതരണം പുനഃസ്ഥാപിച്ചു, ചില സ്ഥലങ്ങളില്‍ ഇത് പുനഃസ്ഥാപിച്ചിട്ടില്ല. മെയ് എട്ടിന് ശേഷം സംസ്ഥാനം ലോക്ക്ഡൗണിലുമാണ്.