Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ സമുച്ചയത്തിനായി ഈജിപ്ത് 7.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

സൂയസ് കനാല്‍ സാമ്പത്തിക മേഖലയിലെ എയിന്‍ സൊഖന വ്യാവസായിക മേഖലയിലാണ് പ്രോജക്ട് പദ്ധതിയിടുന്നത്

കെയ്‌റോ: ആഫ്രിക്ക, പശ്ചിമേഷ്യ മേഖലയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ സമുച്ചയം നിര്‍മിക്കുന്നതിനായി ഈജിപ്ത് കരാറില്‍ ഒപ്പുവെച്ചു. പദ്ധതിയില്‍ ഈജിപ്ത് ഏകദേശം 7.5 ബില്യണ്‍ ഡോളറാകും നിക്ഷേപിക്കുക. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെഡ് സീ നാഷണല്‍ റിഫൈനിംഗ് ആന്‍ഡ് പെട്രോകെമിക്കല്‍ കമ്പനി നിര്‍മിക്കുന്ന ഈ സമുച്ചയം സൂയസ് കനാല്‍ സാമ്പത്തിക മേഖലയിലെ എയിന്‍ സൊഖന വ്യാവസായിക മേഖലയിലാണ് പദ്ധതിയിടുന്നത്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

പോളിഎതിലീന്‍, പോളിപ്രൊപ്പിലീന്‍, പോളിസ്റ്റര്‍, കപ്പല്‍ ഇന്ധനം തുടങ്ങി നിരവധി പെട്രോളിയം, കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ശുദ്ധീകരണത്തിനും ഉല്‍പ്പാദനത്തിനുമായി ഒരു വ്യാവസായിക കോംപ്ലെക്‌സ് സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 3.56 ദശലക്ഷം ചതുരശ്ര മീറ്റര്‍ മേഖലയിലാണ് ഈ പെട്രോകെമിക്കല്‍ സമുച്ചയം നിര്‍മിക്കുക.

പെട്രോകെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നായി മാറാന്‍ ഈ പ്രോജക്ടിലൂടെ ഈജിപ്തിന് സാധിക്കുമെന്ന് പെട്രോളിയം, ധാതു വിഭവ മന്ത്രി താരിഖ് അല്‍ മുല്ല പറഞ്ഞു.

Maintained By : Studio3