1 ബില്യണ്‍ ഡോളറിന്റെ ആദ്യ കടപ്പത്രത്തിന് ശേഷം കൂടുതല്‍ വില്‍പ്പനകള്‍ പദ്ധതിയിട്ട് അബുദാബി പോര്‍ട്‌സ്
ബുധനാഴ്ചയാണ് ആദ്യ കടപ്പത്ര വില്‍പ്പന നടന്നത്
റിയാദ്: 1 ബില്യണ്‍ ഡോളറിന്റെ ആദ്യ കടപ്പത്ര വില്‍പ്പനയ്ക്ക് ശേഷം അബുദാബി പോര്‍ട്ട്‌സ് കൂടുതല്‍ കടപ്പത്ര വില്‍പ്പന പദ്ധതിയിടുന്നു. വളര്‍ച്ച ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്കുള്ള ഫണ്ടിംഗിനായി വായ്പകള്‍, കടപ്പത്രങ്ങള്‍, സുകൂക് തുടങ്ങി വിവിധ ധനസമാഹരണ മാര്‍ഗങ്ങളാണ് കമ്പനിയുടെ പരിഗണനയിലുള്ളതെന്ന് അബുദാബി പോര്‍ട്‌സ് സിഇഒ മാര്‍ട്ടിന്‍ അരൂപ് പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ 4.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി പദ്ധതിയിടുന്നത്. ഏറ്റെടുക്കലുകള്‍ക്കായാണ് കമ്പനി കൂടുതല്‍ തുക വിനിയോഗിക്കുകയെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. 4.5 ഇരട്ടി ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്ത ആദ്യ കടപ്പത്രം അബുദാബി പോര്‍ട്ടിന്റെ ബിസിനസുകളിലും നയങ്ങളിലും അന്താരാഷ്ട്ര നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്ന് അബുദാബി പോര്‍ട്‌സ് ചെയര്‍മാന്‍ ഫല മുഹമ്മദ് അല്‍ അബാബി പറഞ്ഞു. കടപ്പത്ര വില്‍പ്പന സമ്പദ് വ്യവസ്ഥയും ഫണ്ടിംഗ് സ്രോതസ്സുകളും വൈവിധ്യവല്‍ക്കരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്ന് അബാബി അഭിപ്രായപ്പെട്ടു.
അടുത്തിടെ അവതരിപ്പിച്ച യൂറോ മീഡിയം ടേം നോട്ട് പ്രോഗ്രാമിന് (ഇഎംടിഎന്‍ ) കീഴിലാണ് അബുദാബി പോര്‍ട്‌സ് ആദ്യ കടപ്പത്ര വില്‍പ്പന പൂര്‍ത്തിയാക്കിയത്. പത്ത് വര്‍ഷങ്ങളാണ് ഈ കടപ്പത്രങ്ങളുടെ കാലാവധി. ലണ്ടന് ഓഹരി വിപണിയിലും അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലും ഈ കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്യും. 2031 മേയ് ആറിനാണ് കടപ്പത്രങ്ങളുടെ കാലാവധി പൂര്‍ത്തിയാകുക. പൊതുവായ കോര്‍പ്പറേറ്റ് കാര്യങ്ങള്‍ക്കും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുമാണ് ആദ്യ കടപ്പത്ര വില്‍പ്പനയിലൂടെ സമാഹരിച്ച പണം വിനിയോഗിക്കുക. മുപ്പത്തഞ്ചോാളം രാജ്യങ്ങളില്‍ നിന്നുള്ള 200 നിക്ഷേപകരാണ് കടപ്പത്ര വില്‍പ്പനയില്‍ പങ്കെടുത്തത്. സോവറീന്‍ വെല്‍ത്ത് ഫണ്ടുകളും കേന്ദ്രബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും കോര്‍പ്പറേറ്റ് ട്രഷറികളും അസറ്റ് മാനേജ്‌മെന്റ് കമ്പനികളും ഇടപാടില്‍ പങ്കെടുത്തു.
സിറ്റി, ഫസ്റ്റ് അബുദാബി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് എന്നിവരായിരുന്നു വില്‍പ്പനയുടെ ജോയിന്റ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍മാര്‍. എച്ച്എസ്ബിസി, മിസുഹു, സൊസൈറ്റി ജനറല്‍ എിന്നിവരായിരുന്നു ആക്ടീവ് ജോയിന്റ് ലീഡ് മാനേജര്‍മാരും ജോയിന്റ് ബുക്ക് റണ്ണേഴ്‌സും.
അന്താരാഷ്ട്ര വ്യാപാര മേഖലയുടെ വളര്‍ച്ച സാധ്യമാക്കുന്ന ലോകത്തിലെ മുന്‍നിര ഏകീകൃത വ്യാപാര കേന്ദ്രമായി മാറുകയെന്നതാണ് അബുദാബി പോര്‍ട്‌സിന്റെ ലക്ഷ്യമെന്ന് കമ്പനിയുടെ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ജുമ അല്‍ ഷംസി പറഞ്ഞു. 2020ല്‍ 933 മില്ടണ്‍ ഡോളറായിരുന്നു അബുദാബി പോര്‍ട്ട്‌സിന്റെ വരുമാനം. മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനം അധികമായിരുന്നു ഇത്.