സുസുകി ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 തിരിച്ചുവിളിച്ചു
2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നുമിടയില്‍ നിര്‍മിച്ച ആകെ 199 യൂണിറ്റ് ബൈക്കുകളാണ് തിരിച്ചുവിളിച്ചത്
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സുസുകി ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു. അമിതമായ എന്‍ജിന്‍ വൈബ്രേഷനാണ് കാരണം. 2019 ഓഗസ്റ്റ് 12 നും 2021 മാര്‍ച്ച് 21 നുമിടയില്‍ നിര്‍മിച്ച ആകെ 199 യൂണിറ്റ് ബൈക്കുകളാണ് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ തിരിച്ചുവിളിച്ചത്.
നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍, ഫുള്ളി ഫെയേര്‍ഡ് എന്നീ രണ്ട് ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളുകളിലും ബാലന്‍സര്‍ ഡ്രൈവ് ഗിയര്‍ ശരിയാംവണ്ണം സ്ഥാപിക്കാത്തതാണ് പ്രശ്‌നമായത്. പരിശോധന നടത്തി പാര്‍ട്ട് സൗജന്യമായി മാറ്റിസ്ഥാപിക്കും.
249 സിസി, സിംഗിള്‍ ഓവര്‍ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 9,300 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 7,300 ആര്‍പിഎമ്മില്‍ 22.2 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ബജാജ് ഡോമിനര്‍ 250, യമഹ എഫ്‌സെഡ് 25 എന്നിവയാണ് എതിരാളികള്‍.