ഓപ്പോ എ53 5ജി ഫോണിന് പിന്‍ഗാമിയായി എ53എസ് 5ജി
നോച്ച് ഡിസ്‌പ്ലേ, വശങ്ങളില്‍ സ്ലിം ബെസെലുകള്‍, താരതമ്യേന വണ്ണമുള്ള ചിന്‍ എന്നിവയോടെയാണ് ഓപ്പോ എ53എസ് 5ജി വരുന്നത്
ഓപ്പോ എ53എസ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറക്കിയ ഓപ്പോ എ53 5ജി സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണ് പുതിയ 5ജി ഉല്‍പ്പന്നം. നോച്ച് ഡിസ്‌പ്ലേ, വശങ്ങളില്‍ സ്ലിം ബെസെലുകള്‍, താരതമ്യേന വണ്ണമുള്ള ചിന്‍ എന്നിവയോടെയാണ് ഓപ്പോ എ53എസ് 5ജി വരുന്നത്.
രണ്ട് വേരിയന്റുകളില്‍ ഓപ്പോ എ53എസ് 5ജി ലഭിക്കും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,990 രൂപയുമാണ് വില. ക്രിസ്റ്റല്‍ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം. മെയ് രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങാം. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഓപ്പോ എ53എസ് 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ കളര്‍ഒഎസ് 11.1 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 88.7 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 60 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 6.52 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 700 എസ്ഒസി കരുത്തേകുന്നു. മാലി ജി57 എംസി2 ജിപിയു ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
എഫ്/2.2 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയിരിക്കുന്നത്. സെല്‍ഫി, വീഡിയോ കോള്‍ ആവശ്യങ്ങള്‍ക്കായി മുന്നിലെ നോച്ചില്‍ എഫ്/2.0 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍ സ്ഥാപിച്ചു.
5ജി, 4ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 5.0, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 17.74 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പ്ലേബാക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 164 എംഎം, 75.7 എംഎം, 8.4 എംഎം എന്നിങ്ങനെയാണ്. 189.6 ഗ്രാമാണ് ഭാരം.