Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടെല്‍ വിഷന്‍ 1 ഫോണിന് പിന്തുടര്‍ച്ചയുമായി വിഷന്‍ 2

1 min read

മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപകല്‍പ്പനയിലും സ്‌പെസിഫിക്കേഷനുകളിലും ചില മാറ്റങ്ങള്‍ വരുത്തി  

ന്യൂഡെല്‍ഹി: ഐടെല്‍ വിഷന്‍ 2 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2020 ഫെബ്രുവരിയില്‍ അരങ്ങേറിയ ഐടെല്‍ വിഷന്‍ 1 ഡിവൈസിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടുവരുന്നത്. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍, രൂപകല്‍പ്പനയിലും സ്‌പെസിഫിക്കേഷനുകളിലും ചില പരിഷ്‌കാരങ്ങളോടെയാണ് ചൈനയിലെ ഷെഞ്‌ജെന്‍ ആസ്ഥാനമായ ഐടെല്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചത്.

2 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിലാണ് ഐടെല്‍ വിഷന്‍ 2 വരുന്നത്. 7,499 രൂപയാണ് വില. ഡീപ്പ് ബ്ലൂ, ഗ്രഡേഷന്‍ ഗ്രീന്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം. ഉഡാന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ മാത്രം ലഭിക്കും.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

ആന്‍ഡ്രോയ്ഡ് 10 (ഗോ എഡിഷന്‍) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഐടെല്‍ വിഷന്‍ 2 പ്രവര്‍ത്തിക്കുന്നത്. 20:9 കാഴ്ച്ചാ അനുപാതം, 450 നിറ്റ് പരമാവധി തെളിച്ചം, 90 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവ സഹിതം 6.6 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ഡിസ്‌പ്ലേ ലഭിച്ചു. സ്‌ക്രീനിന്റെ മുകളിലെ ഇടതുമൂലയില്‍ ഹോള്‍ പഞ്ച് കട്ട്ഔട്ട് കാണാം. എന്നാല്‍ നോച്ച് ഡിസ്‌പ്ലേയാണ് ഐടെല്‍ വിഷന്‍ 1 ഡിവൈസിന് നല്‍കിയിരുന്നത്. പേര് വെളിപ്പെടുത്താത്ത 1.6 ഗിഗാഹെര്‍ട്‌സ് ഒക്റ്റാ കോര്‍ എസ്ഒസിയാണ് പുതിയ ഫോണിന് കരുത്തേകുന്നത്.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനം പിറകില്‍ നല്‍കി. മുന്നില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ലഭിച്ചു. വിഒവൈഫൈ, ഡുവല്‍ ആക്റ്റീവ് 4ജി വിഒഎല്‍ടിഇ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സെലറോമീറ്റര്‍ തുടങ്ങിയ സെന്‍സറുകളും ലഭിച്ചു. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിറകിലാണ് നല്‍കിയത്.

4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 4ജിയില്‍ 26 മണിക്കൂര്‍ കോളിംഗ് സമയം, 35 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, ഏഴ് മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് എന്നിവ ലഭിക്കും.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍
Maintained By : Studio3