September 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷവോമി മി ക്യുഎല്‍ഇഡി ടിവി 75 പുറത്തിറക്കി

ഇന്ത്യയില്‍ ഈ ബ്രാന്‍ഡ് അവതരിപ്പിക്കുന്ന ഏറ്റവും വലിയ സ്മാര്‍ട്ട് ടിവി  

ന്യൂഡെല്‍ഹി: ഷവോമി മി ക്യുഎല്‍ഇഡി ടിവി 75 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഈ ബ്രാന്‍ഡ് അവതരിപ്പിക്കുന്ന ഏറ്റവും വലിയ സ്മാര്‍ട്ട് ടിവിയാണ് പുറത്തിറക്കിയത്. പ്രീമിയം ഡിസൈന്‍, ബില്‍ഡ് എന്നിവ പ്ലസ് പോയന്റുകളാണ്. പേര് സൂചിപ്പിക്കുന്നതുപോലെ, 75 ഇഞ്ച് ഡിസ്‌പ്ലേ ലഭിച്ചതാണ് മി ക്യുഎല്‍ഇഡി ടിവി 75. ഇന്ത്യയില്‍ 1,19,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ട്, മി ഇന്ത്യ വെബ്‌സൈറ്റ്, മി ഹോം എന്നിവിടങ്ങളില്‍ ലഭിക്കും. ഏപ്രില്‍ 27 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകളില്‍ 7,500 രൂപ വരെ ഉടനടി വിലക്കിഴിവ് ലഭ്യമാണ്.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

120 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രെഷ് നിരക്ക്, 100 ശതമാനം എന്‍ടിഎസ്‌സി കളര്‍ സ്‌കീം എന്നിവ സഹിതം 4കെ (3840, 2160) റെസലൂഷന്‍ യുഎച്ച്ഡി ഡിസ്‌പ്ലേയാണ് നല്‍കിയത്. സ്‌ക്രീന്‍ ബോഡി അനുപാതം 97 ശതമാനമാണ്. പാച്ച്‌വാള്‍ യുഐ നല്‍കിയ ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാലി ജി52 എംപി2, 2 ജിബി റാം, ആപ്പുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി 32 ജിബി സ്റ്റോറേജ് എന്നിവ സഹിതം ക്വാഡ് കോര്‍ 64 ബിറ്റ് കോര്‍ട്ടെക്‌സ് എ55 പ്രൊസസറാണ് കരുത്തേകുന്നത്. 192 സോണ്‍ ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ്, എംഇഎംസി സപ്പോര്‍ട്ട്, എച്ച്ഡിആര്‍10, എച്ച്ഡിആര്‍10 പ്ലസ്, എച്ച്എല്‍ജി, വിവിഡ് പിക്ച്ചര്‍ എന്‍ജിന്‍, 178 ഡിഗ്രി വീക്ഷണ കോണ്‍ എന്നിവ സവിശേഷതകളാണ്.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

ഡോള്‍ബി ഓഡിയോ, ഡോള്‍ബി വിഷന്‍, ഡിടിഎസ് എച്ച്ഡി എന്നിവ സപ്പോര്‍ട്ട് ചെയ്യും. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, സീ5 തുടങ്ങിയ ഒടിടി ആപ്പുകളും സപ്പോര്‍ട്ട് ചെയ്യും. 30 വാട്ട് പ്രീമിയം സ്റ്റീരിയോ സ്പീക്കറുകള്‍ സവിശേഷതയാണ്. അതിവേഗം സെര്‍ച്ച് ചെയ്യുന്നതിന് ഫാര്‍ ഫീല്‍ഡ് മൈക്കുകള്‍ സഹിതം ഹാന്‍ഡ്‌സ് ഫ്രീ ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് ലഭിച്ചു.

ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൂന്ന് എച്ച്ഡിഎംഐ 2.1 പോര്‍ട്ടുകള്‍, ആന്റിന കേബിള്‍ ഇന്‍, ലാന്‍/ഈതര്‍നെറ്റ്, രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍, ഓപ്റ്റിക്കല്‍ പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. പ്രീമിയം ഫീല്‍ ലഭിക്കുന്നതിന് പിറകിലെ പാനലില്‍ കേബിള്‍ ഫൈബര്‍ ഫിലിം നല്‍കി. പ്രീമിയം സ്റ്റാന്‍ഡ് കൂടെ ലഭിക്കും.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്
Maintained By : Studio3