ദി ഡിസ്കൗണ്ട് : കേരളീയ ബ്രാന്‍ഡുകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ വില്‍പ്പനയൊരുക്കാന്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം
1 min readനൂറിലേറെ പ്രമുഖ കേരളീയ ബ്രാന്‍ഡുകലുടെ ഉല്‍പ്പന്നങ്ങള്‍ ദി ഡിസ്കൗണ്ടിലൂടെ വാങ്ങാന്‍ ലഭ്യമായിക്കഴിഞ്ഞു
കൊച്ചി: കേരളത്തിന്‍റെ പ്രസിദ്ധമായ കറിപ്പൊടികളും ഗൃഹോപകരണങ്ങളും പെഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ഭക്ഷ്യ, ആയുര്‍വേദ ഉല്‍പ്പന്നങ്ങളും മറ്റും അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്കെത്തിക്കുന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിന് തുടക്കമായി. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവെന്‍ഷ്യ സിസ്റ്റംസാണ് ദി ഡിസ്ക്കൗണ്ട് പ്ലാറ്റ്ഫോം ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
സൈറ്റിലൂടെയും ദി ഡിസ്കൗണ്ട് എന്ന ആപ്പിലൂടെയും ഇവര്‍ സേവനമെത്തിക്കുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ മറുനാടുകളിലുണ്ടെന്നും കേരളത്തില്‍ നിന്നുള്ള ഒട്ടേറെ ബ്രാന്‍ഡുകള്‍ അവര്‍ക്ക് പ്രിയപ്പെട്ടതാണെന്നും എന്നാല്‍ അവയുടെ ലഭ്യതയായിരുന്നു ഇതുവരെ പ്രശ്നമെന്നും ദി ഡിസ്കൗണ്ടിന്‍റെ സ്ഥാപകനും സിഇഒയുമായ അനുരാജ് രാജേന്ദ്രന്‍ പിള്ള പറഞ്ഞു.
നൂറിലേറെ പ്രമുഖ കേരളീയ ബ്രാന്‍ഡുകലുടെ ഉല്‍പ്പന്നങ്ങള്‍ ദി ഡിസ്കൗണ്ടിലൂടെ വാങ്ങാന്‍ ലഭ്യമായിക്കഴിഞ്ഞു. ആപ്പിലൂടെയും സൈറ്റിലൂടെയും ഓര്‍ഡറുകള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ അതത് കമ്പനികളാണ് നേരിട്ട് ഉപഭോക്താക്കള്‍ക്ക് അയക്കുന്നത്. നിലവിലെ മിക്കവാറും ഇ-കോമേഴ്സ് ആപ്പുകളിലും ഇടനിലക്കാരാണ് ഉല്‍പ്പന്നങ്ങള്‍ അയക്കുന്നത് എന്നതിനാല്‍ വ്യാജഉല്‍പ്പന്നങ്ങളെപ്പറ്റിയുള്ള പരാതികളും കേസുകളും വര്‍ധിച്ചു വരുന്നതിന്‍റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ 27000 പിന്‍കോഡുകളില്‍ കമ്പനിക്ക് ഉല്‍പ്പന്നമെത്തിക്കാന്‍ സംവിധാനമായിക്കഴിഞ്ഞെന്ന് അനുരാജ് പറഞ്ഞു.
ഉല്‍പ്പന്നം വിവിധ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിലെ വെല്ലുവിളികളായിരുന്നു കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് വളരാന്‍ വിലങ്ങുതടിയായത്. ഈ പ്രശ്നമാണ് ഡിസ്കൗണ്ടിലൂടെ മറികടക്കുന്നതെന്നും അനുരാജ് ചൂണ്ടിക്കാണിച്ചു. അങ്ങനെ മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തോടോപ്പം മേക്ക് ഇന്‍ കേരള എന്നു കൂടി കൂട്ടിച്ചേര്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഇന്ത്യ മുഴുവനും സേവനം ലഭ്യമാക്കിയ കമ്പനി തുടര്‍ന്ന് യുഎഇ, കാനഡ, യുഎസ്എ എന്നിവിടങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
ആദ്യവര്‍ഷം ബ്രാന്‍ഡ് പങ്കാളികള്‍ക്ക് സംയുക്തമായി 100 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. 2024-ഓടെ ഇന്ത്യയിലെ ഇ-കോമേഴ്സ് വിപണി 99 ബില്യണ്‍ ഡോളര്‍ കടക്കുമ്പോള്‍ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്‍ഡുകള്‍ക്ക് അതിലൊരു നിര്‍ണായക സ്ഥാനമാണ് ദി ഡിസ്കൗണ്ട് ലക്ഷ്യമിടുന്നത്.