September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ ഇന്ത്യ മോശം നിലയില്‍: ഫിച്ച് സൊലുഷന്‍സ്

1 min read

ആരോഗ്യ മേഖലയിലെ ലഭ്യമായ പശ്ചാത്ത സൗകര്യങ്ങളും ഉപകരണങ്ങളും ഇതിനകം തന്നെ കുറഞ്ഞുവരികയാണ്

ന്യൂഡെല്‍ഹി: നിരവധി ആരോഗ്യ പരിഷ്കാരങ്ങള്‍ നടപ്പാക്കിയിട്ടും ഇനിയൊരു കോവിഡ് -19 വ്യാപനത്തെ നേരിടുന്നതിന് ഇന്ത്യ പര്യാപ്തമല്ലെന്ന് ഫിച്ച് സൊല്യൂഷന്‍സിന്‍റെ നിരീക്ഷണം. അഭൂതപൂര്‍വമായ പ്രതിസന്ധി ആരോഗ്യമേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ ഉയര്‍ത്തിക്കാട്ടിയെന്നും ഫിച്ച് സൊലൂഷന്‍സ് ചൂണ്ടിക്കാണിക്കുന്നു.

വൈറസിനെ ഗണ്യമായി തടയുന്നതിലെ ചില വിജയങ്ങള്‍ക്ക് ശേഷം, 2020 ന്‍റെ രണ്ടാം പകുതിയോടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സാധാരണ പ്രവര്‍ത്തനത്തിലേക്കുള്ള തിരിച്ചുപോക്ക് തുടങ്ങിയിരുന്നു. “കഴിഞ്ഞ ഏതാനും ആഴ്ചകളില്‍, വൈറസ് അതിവേഗം പടരാന്‍ തുടങ്ങി. സാമൂഹിക അകലം പാലിക്കല്‍ നടപടികളിലും മാസ്ക് ധരിക്കുന്നതിലും പുലര്‍ത്തിയ വീഴ്ചയാണ് കാരണം,” ഫിച്ച് സൊല്യൂഷന്‍സ് ഒരു കുറിപ്പില്‍ പറഞ്ഞു.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര

മഹാരാഷ്ട്ര, ദില്ലി, ചെന്നൈ, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ പരമാവധി സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഓക്സിജന്‍ മുതല്‍ വെന്‍റിലേറ്ററുകള്‍ വരെയുള്ള ആരോഗ്യ മേഖലയിലെ ലഭ്യമായ പശ്ചാത്ത സൗകര്യങ്ങളും ഉപകരണങ്ങളും ഇതിനകം തന്നെ കുറഞ്ഞുവരികയാണ്. വേഗത്തില്‍ കോവിഡ് 19 കെട്ടടങ്ങുന്നില്ലെങ്കില്‍ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് ഫിച്ച് സൊലൂഷന്‍സ് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ ജനസംഖ്യയിലെ 10,000 പോര്‍ക്ക് ശരാശരി 8.5 ആശുപത്രി കിടക്കകളും 8 ഫിസിഷ്യന്‍മാരുമാണുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നാല്‍ മതിയായ ചികിത്സ ലഭ്യമാക്കുക എന്നത് ഏറെ ദുഷ്കരമായിരിക്കും.
‘മാത്രമല്ല, പൊതുമേഖലയിലെ ആരോഗ്യസംരക്ഷണ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, പ്രവര്‍ത്തനരാഹിത്യം, വിഭവങ്ങളുടെ രൂക്ഷമായ കുറവ് എന്നിവ ജനസംഖ്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല,” ഫിച്ച് സൊലുഷന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ
Maintained By : Studio3