ഓഡിയോ ബ്രാന്‍ഡ് ബോട്ടില്‍ ക്വാല്‍ക്കോമിന്‍റെ നിക്ഷേപം
ആഭ്യന്തര ഓഡിയോ ബ്രാന്‍ഡ് ബോട്ട് തങ്ങള്‍ക്ക് ക്വാല്‍ക്കോം വെഞ്ചേര്‍സില്‍ നിന്ന് നിക്ഷേപം ലഭിച്ചതായി പ്രഖ്യാപിച്ചു. ചിപ് നിര്‍മാതാക്കളായ ക്വാല്‍ക്കോമിന്‍റെ നിക്ഷേപ വിഭാഗമാണ് ക്വാല്‍ക്കോം വെഞ്ചേര്‍സ്. ഫണ്ടിംഗിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതുതലമുഖ ഓഡിയോ, ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ വിപണികളിലുടനീളം പുറത്തിറക്കുന്നതിന് ഈ നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് ബോട്ട് പ്രസ്താവനയില്‍ പറഞ്ഞു. ക്വാല്‍ക്കോമുമായുള്ള പങ്കാളിത്തം തങ്ങളുടെ ആര്‍&ഡി ശേഷി വര്‍ധിപ്പിക്കുമെന്നും ഇന്ത്യയില്‍ ഉല്‍പ്പന്ന നിര്‍മാണം ശക്തമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് സഹായകമാകുമെന്നും ബോട്ട് സഹ സ്ഥാപകനായ സമീര്‍ മെഹ്ത പറഞ്ഞു.