November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെലിമെഡിസിന്‍ ഫീച്ചറുമായി ടൈമെക്‌സ് ഫിറ്റ് സ്മാര്‍ട്ട്‌വാച്ച്

സിലിക്കോണ്‍ ബാന്‍ഡ് വേരിയന്റിന് 6,995 രൂപയും ലോഹ ബാന്‍ഡ് വേരിയന്റിന് 7,495 രൂപയുമാണ് വില  

‘ടൈമെക്‌സ് ഫിറ്റ്’ സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടെലിമെഡിസിന്‍, ടെംപറേച്ചര്‍ സെന്‍സര്‍, എസ്പിഒ2 മോണിറ്റര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ, ഫിറ്റ്‌നസ് ഫീച്ചറുകളോടെയാണ് വെയറബിള്‍ വരുന്നത്. ‘വണ്‍ ടച്ച്’ കണ്‍സെപ്റ്റിലാണ് ടെലിമെഡിസിന്‍ ഫീച്ചര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ‘ടൈമെക്‌സ് ഫിറ്റ്’ ആപ്പ് വഴി ഡോക്ടറുമായി എളുപ്പം കണ്‍സല്‍ട്ട് ചെയ്യാന്‍ കഴിയും. ആക്റ്റിവിറ്റി ട്രാക്കിംഗ്, ഓട്ടോ സ്ലീപ്പ് ഡിറ്റക്ഷന്‍, നിരവധി വാച്ച് ഫേസുകള്‍ തുടങ്ങിയവ മറ്റ് ഫീച്ചറുകളാണ്. കലണ്ടര്‍ റിമൈന്‍ഡറുകള്‍, കോളുകളുടെയും മെസേജുകളുടെയും നോട്ടിഫിക്കേഷനുകള്‍ എന്നിവ നല്‍കുന്നതുകൂടിയാണ് വെയറബിള്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് സിലിക്കോണ്‍ ബാന്‍ഡ് വേരിയന്റിന് 6,995 രൂപയും ലോഹ ബാന്‍ഡ് വേരിയന്റിന് 7,495 രൂപയുമാണ് വില. അംഗീകൃത ടൈമെക്‌സ് റീട്ടെയ്‌ലര്‍മാര്‍, ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍നിന്ന് വെയറബിള്‍ വാങ്ങാം. ബ്ലാക്ക് മെഷ്, റോസ് ഗോള്‍ഡ് മെഷ് (മെറ്റല്‍) സ്ട്രാപ്പുകളിലും ബ്ലാക്ക്, ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് റെഡ് എന്നീ സിലിക്കോണ്‍ സ്ട്രാപ്പുകളിലും ലഭിക്കും.

35 എംഎം വലുപ്പമുള്ള ദീര്‍ഘചതുരാകൃതിയായ പ്ലാസ്റ്റിക് കേസ്, ഫുള്‍ കളര്‍ ടച്ച്‌സ്‌ക്രീന്‍ എന്നിവ സവിശേഷതകളാണ്. പത്ത് വാച്ച് ഫേസുകള്‍ സപ്പോര്‍ട്ട് ചെയ്യും. വാച്ച് ഫേസായി ഫോട്ടോകളും ഉപയോഗിക്കാന്‍ കഴിയും. റണ്ണിംഗ്, സൈക്ലിംഗ്, ടെന്നീസ്, യോഗ, ഡാന്‍സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, ഹൈക്കിംഗ്, ജിമ്മിംഗ് തുടങ്ങി പത്ത് വ്യത്യസ്ത സ്‌പോര്‍ട്‌സ് മോഡുകള്‍ നല്‍കിയിരിക്കുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സവിശേഷ ടെലിമെഡിസിന്‍ ഫീച്ചര്‍ തന്നെയാണ് ടൈമെക്‌സ് ഫിറ്റ് സ്മാര്‍ട്ട്‌വാച്ചിന്റെ യുഎസ്പി. സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവര്‍ക്ക് ടൈമെക്‌സ് ഫിറ്റ് ആപ്പ് വഴി അതിവേഗം ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യാന്‍ കഴിയും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സ്മാര്‍ട്ട്‌വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ, വെല്‍നസ് ഡാറ്റ പങ്കുവെയ്ക്കാനും കഴിയും.

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ആറ് ദിവസം വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. ശരീരോഷ്മാവ്, രക്തത്തിലെ ഓക്‌സിജന്‍ നില, ഹൃദയമിടിപ്പ് നിരക്ക് എന്നിവ നിരീക്ഷിക്കുന്നതിന് സെന്‍സറുകള്‍ നല്‍കി. സ്മാര്‍ട്ട് സ്ലീപ്പ് മോണിറ്റര്‍ സിസ്റ്റം, സെഡന്ററി റിമൈന്‍ഡര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3