October 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020 ആദ്യ പാദം ആഗോള പിസി ചരക്കുനീക്കത്തില്‍ 32% വളര്‍ച്ച, ലെനോവോ മുന്നില്‍

1 min read

ലെനോവോ വാര്‍ഷികാടിസ്ഥാത്തില്‍ 42.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

സാന്‍ ഫ്രാന്‍സിസ്കോ: ആഗോള തലത്തില്‍ പേഴ്സണല്‍ കംപ്യൂട്ടറുകളുടെ ചരക്കുനീക്കം ഈ വര്‍ഷം ആദ്യ പാദത്തില്‍ 69.9 ദശലക്ഷം യൂണിറ്റിലെത്തി. 2020 ന്‍റെ ആദ്യ പാദത്തില്‍ നിന്ന് 32 ശതമാനം വളര്‍ച്ചയാണ് ഇതെന്ന് ഗാര്‍ട്ട്നര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള പിസി വിപണിയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള കമ്പനികള്‍ മാറ്റമില്ലാതെ തുടരുകയാണ്. ചരക്കുനീക്കത്തില്‍ ലെനോവോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആറ് മുന്‍നിര കമ്പനികളില്‍ എല്ലാം ഇരട്ട അക്ക വളര്‍ച്ച നേടി. ഡെല്‍ ഒഴികെയുള്ള തങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തു.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

“ഈ വളര്‍ച്ചയെ രണ്ട് സവിശേഷ ഘടകങ്ങളുടെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. മഹാമാരി പരിമിതികള്‍ സൃഷ്ടിച്ചിട്ടുള്ള കമ്പോളവും നിലവിലെ സെമികണ്ടക്റ്റര്‍ ക്ഷാമവുമാണ് കണക്കിലെടുക്കേണ്ടത്,” ഗാര്‍ട്ട്നറിലെ റിസര്‍ച്ച് ഡയറക്ടര്‍ മികാകോ കിറ്റാഗാവ. 2020 ന്‍റെ തുടക്കത്തില്‍ ചരക്കുനീക്കത്തില്‍ പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. അതുമായുള്ള താരതമ്യമായതിനാലാണ് ഇക്കഴിഞ്ഞ പാദത്തില്‍ വളരേ ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നത്. എന്നിരുന്നാലും, സെമികണ്ടക്റ്റര്‍ ക്ഷാമം ഇപ്പോള്‍ വീണ്ടും വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാര്‍ട്ട്നര്‍ അതിന്‍റെ പരമ്പരാഗത പിസി മാര്‍ക്കറ്റ് ഫലങ്ങളില്‍ ക്രോംബുക്കുകളെ ഉള്‍പ്പെടുത്തുന്നില്ലെങ്കിലും, ക്രോംബുക്കുകളുടെ ചരക്കുനീക്കം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് ജനുവരി-മാര്‍ച്ച് പാദത്തില്‍ മൂന്നിരട്ടിയായി വര്‍ധിച്ചു. വടക്കേ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ആവശ്യകതയാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ക്രോംബുക്കുകളെ ഉള്‍പ്പെടുത്തിയാല്‍ ലോകമെമ്പാടുമുള്ള പിസി വിപണിയില്‍ 47 ശതമാനം വളര്‍ച്ചയുണ്ടായതായി ഗാര്‍ട്ട്നര്‍ പറഞ്ഞു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

ലെനോവോ വാര്‍ഷികാടിസ്ഥാത്തില്‍ 42.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആറ് മുന്‍നിര കമ്പനികളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. എച്ച്പിക്കും ഡെലിനും വിപരീതമായി, ലെനോവോ ഡെസ്ക്ക് ബേസ്ഡ് പിസികളുടെ ചരക്കുനീക്കം വര്‍ധിപ്പിച്ചു, പ്രധാനമായും ചൈനയില്‍ ഉയര്‍ന്ന ആവശ്യകതയാണ് ഇതിന് അനുഭവപ്പെട്ടത്. തുടര്‍ച്ചയായ രണ്ട് ത്രൈമാസങ്ങളിലെ ഇടിവിന് ശേഷം എച്ച്പി 34.6 ശതമാനം വളര്‍ച്ച നേടി. ലാറ്റിനമേരിക്കയില്‍ 60 ശതമാനത്തോളം വളര്‍ച്ച എച്ച്പി സ്വന്തമാക്കി. എങ്കിലും 2020 ആദ്യ പാദത്തിലെ വലിയ ഇടിവാണ് ഈ വലിയ വളര്‍ച്ച രേഖപ്പെടുത്തുന്നതിനു പിന്നിലെ പ്രധാന കാരണം. ഡെല്‍, ആപ്പിള്‍, ഏസെര്‍ ഗ്രൂപ്പ്, അസുര്‍ എന്നിവയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളിലെത്തിയത്.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍
Maintained By : Studio3