August 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഫിന്നോവിറ്റി 2021 പുരസ്കാരം

1 min read

ഏറെ നൂതനമായ ഫണ്ട് മാനേജ്മെന്‍റ് & കളക്ഷന്‍ ഇ-പോര്‍ട്ടലാണ് എസ്.ഐ.ബി. ഫീബുക്ക്

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഫണ്ട് മാനേജ്മെന്‍റ് പ്ലാറ്റ്ഫോമായ എസ്.ഐ.ബി. ഫീബുക്കിന് ഫിന്നോവിറ്റി 2021 പുരസ്കാരം ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ, പുതുമകളുടെ മെഗാ കാര്‍ണിവലായ ബാങ്കിങ് ഫ്രോണ്ടിയേഴ്സ് ഫിന്നോവിറ്റി 2021 പുരസ്കാരങ്ങളുടെ ഒമ്പതാം പതിപ്പിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം ലഭിച്ചത്.

ഏറെ നൂതനമായ ഫണ്ട് മാനേജ്മെന്‍റ് & കളക്ഷന്‍ ഇ-പോര്‍ട്ടലാണ് എസ്.ഐ.ബി. ഫീബുക്ക്. ഉപയോക്താക്കള്‍ക്ക് എസ്.ഐ.ബി. ഫീബുക്ക് അവരവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി മാറ്റി സ്വന്തം രീതിയിലാക്കാന്‍ നൂതന സാങ്കേതികവിദ്യ സഹായിക്കുന്നു.

  കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഒക്ടോബറോടെ വ്യവസായ പദവി: മന്ത്രി

ബാങ്കിംഗ്, ധനകാര്യ, ഇന്‍ഷുറന്‍സ് കമ്പനികളുടെ നൂതന ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബാങ്കിങ് ഫ്രോണ്ടിയേഴ്സാണ് ഫിന്നോവിറ്റി പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Maintained By : Studio3