എല്‍ജിയുടെ ഒഎല്‍ഇഡി ടിവി ശ്രേണിയിലേക്ക് ഒഎല്‍ഇഡി 48സിഎക്‌സ്
1 min readഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ലഭിക്കും. വില 1,99,990 രൂപ
ന്യൂഡെല്‍ഹി: എല്‍ജി ഒഎല്‍ഇഡി 48സിഎക്‌സ് ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഒഎല്‍ഇഡി ടെലിവിഷന്‍ ശ്രേണിയിലാണ് പുതിയ ഉല്‍പ്പന്നത്തിന് സ്ഥാനം. എഎംഡി ഫ്രീസിങ്ക്, എന്‍വീഡിയ ജി സിങ്ക് കംപാറ്റിബിള്‍ സപ്പോര്‍ട്ട് സഹിതമാണ് എല്‍ജിയുടെ വെബ്ഒഎസ് അധിഷ്ഠിത സ്മാര്‍ട്ട് ടിവി വരുന്നത്. എല്‍ജി ഒഎല്‍ഇഡി 48സിഎക്‌സ് ടിവി മോഡലിന് 1,99,990 രൂപയാണ് വില. ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ലഭിക്കും. എല്‍ജി ഇന്ത്യ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തൊട്ടടുത്ത റീട്ടെയ്ല്‍ സ്‌റ്റോര്‍ അറിയാന്‍ കഴിയും.
48 ഇഞ്ച് 4കെ (3840, 2160 പിക്‌സല്‍) സെല്‍ഫ് ലിറ്റ് ഒഎല്‍ഇഡി പാനലാണ് നല്‍കിയിരിക്കുന്നത്. ഡോള്‍ബി വിഷന്‍ ഐക്യു, ആറ്റ്‌മോസ് എന്നിവ സവിശേഷതകളാണ്. മുറിയിലെ വെളിച്ചമനുസരിച്ച് എല്‍ജി ടിവിയിലെ ‘ഡോള്‍ബി വിഷന്‍’ കണ്ടന്റ് മെച്ചപ്പെടുത്തും. ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അല്ലെങ്കില്‍ സൗണ്ട് ബാര്‍ വയര്‍ലെസ്സായി ടിവിയുമായി കണക്റ്റ് ചെയ്യുന്നതിന് ‘വയര്‍ലെസ് സൗണ്ട്’ (2 വേ ബ്ലൂടൂത്ത്) ഫീച്ചര്‍ ഉപയോഗിക്കാം.
എല്‍ജിയുടെ ആല്‍ഫ 9 ജന്‍ 3 പ്രൊസസറാണ് 48 ഇഞ്ച് ടെലിവിഷന് കരുത്തേകുന്നത്. മികച്ച ശബ്ദാനുഭവത്തിന് ‘എഐ അക്കൗസ്റ്റിക് ട്യൂണിംഗ്’, എല്‍ജിയുടെ ‘എച്ച്ഡിആര്‍ 10 പ്രോ’ സപ്പോര്‍ട്ട് എന്നിവ ലഭിച്ചു. ഗെയിമിംഗ്, സിനിമ, സ്‌പോര്‍ട്‌സ് കാണുമ്പോള്‍ മികച്ച കാഴ്ച്ചാ അനുഭവം ലഭിക്കുന്നതിന് 4കെ റെസലൂഷന്‍ പാനല്‍ നല്‍കി. വേരിയബിള്‍ റിഫ്രെഷ് റേറ്റ് (വിആര്‍ആര്‍) നല്‍കിയതിനാല്‍ ടിവിയിലെ ഗെയിമിംഗ് അനുഭവം മികച്ചതായിരിക്കും. എച്ച്ഡിആര്‍ 10 പ്രോ സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ എല്‍ജി ടെലിവിഷന്‍. ഓട്ടോ ലോ ലേറ്റന്‍സി മോഡ് (എഎല്‍എല്‍എം), എന്‍ഹാന്‍സ്ഡ് ഓഡിയോ റിട്ടേണ്‍ ചാനല്‍ (ഇആര്‍ക്ക്) എന്നിവ മറ്റ് ഗെയിമിംഗ് ഫീച്ചറുകളാണ്.
സ്‌പോര്‍ട്‌സ് അലര്‍ട്ട് ടെലിവിഷന്റെ മറ്റൊരു ഫീച്ചറാണ്. ഉപയോക്താക്കള്‍ക്ക് തല്‍സമയ അലര്‍ട്ടുകള്‍ നല്‍കിക്കൊണ്ടിരിക്കും. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ, ആപ്പിള്‍ എയര്‍പ്ലേ 2, ഹോംകിറ്റ് സപ്പോര്‍ട്ട് എന്നിവ സഹിതം ബില്‍റ്റ്-ഇന്‍ എല്‍ജി തിങ്ക്ക്യു പ്ലാറ്റ്‌ഫോം നല്‍കി. വോയ്‌സ് കണ്‍ട്രോള്‍ സാധ്യമാകുന്ന മാജിക് റിമോട്ട് കൂടെ ലഭിക്കും. കണ്ണിന്റെ ആയാസം കുറയ്ക്കുന്ന ‘ഐ കംഫര്‍ട്ട് ഡിസ്‌പ്ലേ’ ഡിസൈന്‍ ലഭിച്ചതാണ് എല്‍ജി ടെലിവിഷന്‍.
ബില്‍റ്റ്-ഇന്‍ വൈഫൈ, ബ്ലൂടൂത്ത് 5.0, മൂന്ന് യുഎസ്ബി പോര്‍ട്ടുകള്‍, നാല് എച്ച്ഡിഎംഐ 2.1 പോര്‍ട്ടുകള്‍, ഒരു ഈതര്‍നെറ്റ് പോര്‍ട്ട്, ഒരു ഹെഡ്‌ഫോണ്‍ ഔട്ട്, ഒരു ആര്‍എഫ് ഇന്‍പുട്ട്, ഒരു ഡിജിറ്റല്‍ ഓഡിയോ ഔട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 20 വാട്ട് സബ്‌വൂഫര്‍ സംവിധാനം ഉള്‍പ്പെടെ 40 വാട്ട് ഔട്ട്പുട്ട് ലഭിക്കുന്ന 2.2 ചാനല്‍ സൗണ്ട് ബില്‍റ്റ്-ഇന്‍ സവിശേഷതയാണ്.