January 22, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎഇയിലെ ഓണ്‍ലൈന്‍ എഫ് ആന്‍ഡ് ബി വ്യവസായം കഴിഞ്ഞ വര്‍ഷം 255 ശതമാനം വളര്‍ച്ച നേടി: ദുബായ് ചേംബര്‍

1 min read

2025ഓടെ രാജ്യത്തെ എഫ് ആന്‍ഡ് ബി വില്‍പ്പനയുടെ മൂല്യം 619 മില്യണ്‍ ഡോളര്‍ ആകുമെന്നാണ് പ്രവചനം

ദുബായ്: യുഎഇയിലെ എഫ് ആന്‍ഡ് ബി (ഫുഡ് ആന്‍ഡ് ബിവറേജ്) വില്‍പ്പന കഴിഞ്ഞ വര്‍ഷം 412 മില്യണ്‍ ഡോളറില്‍ എത്തിയതായി ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി. വില്‍പ്പനയില്‍ 255 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മേഖല സ്വന്തമാക്കിയിരിക്കുന്നത്. 2025ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷ്യ, പാനീയ വില്‍പ്പന 619 മില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുമെന്നാണ് അനുമാനം. 2020-2025 കാലഘട്ടത്തില്‍ 8.5 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്.

  എൻ.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഇടപ്പള്ളിയിൽ

ദുബായില്‍ നടക്കുന്ന ഗള്‍ഫ് ഫുഡ് 2021നോട് അനുബന്ധിച്ച് നടത്തിയ ഗള്‍ഫ് ഫുഡ് ബ്രേക്ക്ഫാസ്റ്റ് ബ്രീഫിംഗ് ഇവന്റിലാണ് യൂറോമോണിറ്ററില്‍ നിന്നുള്ള കണക്കുകളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് ദുബായ് ചേംബര്‍ പുറത്തുവിട്ടത്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനമാണ് രാജ്യത്തെ എഫ് ആന്‍ഡ് ബി വ്യവസായ മേഖലയുടെ കഴിഞ്ഞ വര്‍ഷത്തെ അസാധാരണ വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണമെന്ന് ദുബായ് ചോംബറിലെ ഇന്റെര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ഹസ്സന്‍ അല്‍ ഹഷ്മി അഭിപ്രായപ്പെട്ടു. ശക്തമായ സാങ്കേതിക അടിസ്ഥാന സൗകര്യം, ലോജിസ്റ്റിക്‌സ് സൗകര്യങ്ങള്‍, ഉയര്‍ന്ന ഇന്റെര്‍നെറ്റ് ലഭ്യത നിരക്ക്, ഉപഭോക്താക്കളുടെ ഉയര്‍ന്ന വരുമാനം എന്നിവ ഓണ്‍ലൈന്‍ എഫ് ആന്‍ഡ് ബി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി.

  കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനം

പ്രാദേശികമായി നിര്‍മിച്ച ഫ്രഷ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ആറ് ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഏകദേശം 7.9 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. കാനിലാക്കിയ ഭക്ഷ്യ വസ്തുക്കളുടെ വില്‍പ്പനയിലും കഴിഞ്ഞ വര്‍ഷം നാല് ശതമാനം വളര്‍ച്ച ദൃശ്യമായി.

ഇന്ത്യയുമായാണ് കഴിഞ്ഞ വര്‍ഷം ദുബായ് ഏറ്റവുമധികം ഭക്ഷ്യ വ്യാപാരം നടത്തിയത്. ദുബായുടെ മൊത്തം ഭക്ഷ്യോല്‍പ്പന്ന ഇറക്കുമതിയില്‍ 19 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ന്യൂസിലന്‍ഡ് (13 ശതമാനം), പാക്കിസ്ഥാന്‍(9 ശതമാനം), യുഎസ്, ഈജിപ്ത്, കാനഡ (നാല് ശതമാനം വീതം) എന്നീ രാജ്യങ്ങളാണ് യുഎഇയിലേക്കുള്ള ഭക്ഷ്യോല്‍പ്പന്ന ഇറക്കുമതിയില്‍ തുടര്‍ സ്ഥാനങ്ങളില്‍. പയറുവര്‍ഗങ്ങളാണ് കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് ഏറ്റവുമധികം ഇറക്കുമതി ചെയ്തത് (മൊത്തം ഇറക്കുമതിയുടെ 17 ശതമാനം). പാല്‍പ്പൊടി (14 ശതമാനം), അരി (13 ശതമാനം), പഞ്ചസാര (9 ശതമാനം), സവാള (7 ശതമാനം), ഉരുളക്കിഴങ്ങ് (5 ശതമാനം) എന്നീ ഉല്‍പ്പന്നങ്ങളും വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടു.

  പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ ആർബിഐ റീജിയണൽ ഡയറക്ടർ
Maintained By : Studio3