Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ ബഹുവര്‍ണങ്ങളില്‍ ലുലു ലോഗോ

1 min read

200-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ദുബായ്: ലുലു ഗ്രൂപ്പിന്‍റെ 200-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ വാക്കുകളിലും മുദ്രയുമായി വിവിധ കളറുകളില്‍ ലുലു തെളിഞ്ഞപ്പോള്‍ അത് ലുലു ഗ്രൂപ്പിന് അഭിമാന നിമിഷമായി. ബുര്‍ജ് ഖലീഫയുടെ ചരിത്രത്തിലാദ്യമായാണ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള മലയാള വാക്കുകള്‍ തെളിയുന്നത്. ലോകമാകെ ലക്ഷക്കണക്കിന് പേര്‍ ലുലുവിന്‍റെ ഈ ആഘോഷത്തിനു സാക്ഷിയാകുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

90കളില്‍ യുഎഇയില്‍ ആദ്യത്തെ സ്റ്റോര്‍ ആരംഭിച്ച ലുലു ഇപ്പോള്‍ 200-ാം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയിരിക്കുകയാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങളിലെ റീട്ടെയില്‍ രംഗത്ത് വേര് പടര്‍ത്തിയിരിക്കുന്നു. റീട്ടെയില്‍ ബിസിനസിനുപുറമെ യുഎസ്, യുകെ, സ്പെയിന്‍, ആഫ്രിക്ക, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, ചൈന എന്നിവിടങ്ങളില്‍ ഭക്ഷ്യോല്‍പ്പാദന രംഗത്ത് 57,000 ത്തിലധികം സ്റ്റാഫുകള്‍ ജീവനക്കാര്‍ ലുലുവിന്‍റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

  നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ

നിലവിലെ വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളില്‍ പോലും ചെയര്‍മാന്‍ യൂസഫലി എംഎയുടെ നേതൃത്വത്തില്‍ വിപുലീകരണം മുന്നോട്ടുകൊണ്ടുപോകാന്‍ ഗ്രൂപ്പിനായി. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 15 ലധികം ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ആരംഭിച്ചത്. “റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് പടര്‍ത്താനും അഭിവൃദ്ധി പ്രാപിക്കാനും വ്യാപിക്കാനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്‍റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താന്‍ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികള്‍ക്കും ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നു,” ചെയര്‍മാന്‍ യൂസഫലി എംഎ പറഞ്ഞു.

  ആദിത്യ ബിർള ഗ്രൂപ്പ് ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക്

“ബുര്‍ജ് ഖലീഫയില്‍ ലുലു ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അഭിമാന നിമിഷമാണ്. ഞങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും വികസനത്തിന്‍റെ പാതയില്‍ പുതിയ ഉയരങ്ങള്‍ തേടാനും ഇത് പ്രചോദനമാണ്”ലുലു ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു.

Maintained By : Studio3