February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂണ്‍ റിട്രീറ്റ്: പരിസ്ഥിതി സൗഹൃദ ആഡംബര ടൂറിസം പദ്ധതിയുമായി ഷാര്‍ജ 

മെലീഹ പുരാവസ്തു മേഖലയിലാണ് മൂണ്‍ റിട്രീറ്റ് പദ്ധതി ഒരുങ്ങുന്നത്

ഷാര്‍ജ: ഷാര്‍ജയിലെ പരിസ്ഥിതി സൗഹൃദ ടൂറിസം മേഖലയുടെ മാറ്റ് കൂട്ടിക്കൊണ്ട് പുതിയൊരു ടൂറിസം പദ്ധതി കൂടി ഒരുങ്ങുന്നു. ഷാര്‍ജ നിക്ഷേപ, വികസന വകുപ്പിന് കീഴില്‍ എമിറേറ്റിലെ പുരാവസ്തു മേഖലയായ മെലീഹയിലാണ് മൂണ്‍ റിട്രീറ്റ് എന്ന പുതിയ പദ്ധതി വരുന്നത്. 2021 ആദ്യ പകുതിയോടെ മൂണ്‍ റിട്രീറ്റ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുമെന്നാണ് വിവരം.

പ്രകാശ മലിനീകരണം തീരെ കുറവായതിനാല്‍ ആകാശ നിരീക്ഷണത്തിനും നക്ഷത്ര നിരീക്ഷണത്തിനുമുള്ള ആക്ടിവിറ്റികളായിരിക്കും ഇവിടെ പ്രധാനമായും ഉണ്ടായിരിക്കുക. സിംഗിള്‍ ബെഡുകള്‍ ഉള്ള 10 കൂടാരങ്ങളും നാല് ഫാമിലി ടെന്റുകളും 2 സിംഗിള്‍ ബെഡ് ടെന്റുകളുമായിരിക്കും ഇവിടെ ഉണ്ടായിരിക്കുക. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കൂടാരങ്ങളില്‍ ഒരിക്കിയിരിക്കും.

  2024-ല്‍ കേരളത്തിലെത്തിയത് 2,22,46,989 സഞ്ചാരികള്‍ 

താര നിരീക്ഷണത്തിന് പുറമേ മെലീഹയിലെ പുരാവസ്തു കേന്ദ്രങ്ങള്‍ കാണാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. മെലീഹയിലെ മരുഭൂ കാഴ്ചകള്‍ കുതിരപ്പുറത്ത് കയറി ചുറ്റിനടന്ന് കാണുന്നതടക്കമുള്ള ടൂറിസം പദ്ധതികള്‍ കഴിഞ്ഞിടെ ഷാര്‍ജ നിക്ഷേപവികസന അതോറിട്ടി മെലീഹയില്‍ അവതരിപ്പിച്ചിരുന്നു.

Maintained By : Studio3