Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റാണ ദഗ്ഗുബതി സിയറ്റ് ടയേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍  

1 min read

‘പങ്ക്ചര്‍ സേഫ്’ ടയറുകള്‍ സംബന്ധിച്ച വിപണന കാംപെയ്‌നില്‍ റാണ ദഗ്ഗുബതി വേഷമിടും

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ടയേഴ്സ് ബോളിവുഡ് താരം റാണ ദഗ്ഗുബതിയെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‘പങ്ക്ചര്‍ സേഫ്’ ടയറുകള്‍ സംബന്ധിച്ച വിപണന കാംപെയ്‌നില്‍ റാണ ദഗ്ഗുബതി വേഷമിടും. ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളില്‍പോലും മികച്ച സവാരി ഉറപ്പാക്കുന്ന സിയറ്റിന്റെ നൂതന സംരംഭം പ്രചരിപ്പിക്കുന്നതിന് റാണ ദഗ്ഗുബതി സഹകരിക്കും.

ഇതോടൊപ്പം കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ സിയറ്റ് ‘പങ്ക്ചര്‍ സേഫ് ടയറുകള്‍’ പുറത്തിറക്കി. ഈ ടയറുകള്‍ പങ്ക്ചറായാല്‍ വായു നഷ്ടപ്പെടുത്താതെ സ്വയം അടയുന്നു. സിയറ്റ് സ്വയം വികസിപ്പിച്ചെടുത്തതും പാറ്റന്റ് നേടിയതുമായ സീലന്റ് ഇത്തരം ടയറുകളില്‍ ഉപയോഗിച്ചിരിക്കുന്നു. 2.5 മില്ലിമീറ്റര്‍ വരെ വ്യാസമുള്ള പങ്ക്ചറുകള്‍ അടയ്ക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

  എയ്കസ് ലിമിറ്റഡ് ഐപിഒ
Maintained By : Studio3