Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇതാദ്യമായി ഇടിവ് നേരിട്ട് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി  

ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇതാദ്യമായി ഇടിവ്. 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം 1.7 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതായി ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 150 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് 2020 ല്‍ (ജനുവരി മുതല്‍ ഡിസംബര്‍ വരെ) ഷിപ്‌മെന്റ് നടത്തിയത്. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന് ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഈ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനിടയിലും ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി മിടുക്ക് കാണിച്ചു. 2020 മുഴുവന്‍ വര്‍ഷത്തിലും 2020 നാലാം പാദത്തിലും ഏറ്റവും കൂടുതല്‍ വിപണി വിഹിതം നേടിയത് ഷവോമിയാണ്.

2020 ഒന്നും രണ്ടും പകുതികളിലെ കണക്കുകള്‍ തികച്ചും വ്യത്യസ്തമാണ്. 2019 ഒന്നും രണ്ടും പകുതികളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ആദ്യ പകുതിയില്‍ 26 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ രണ്ടാം പകുതിയില്‍ 19 ശതമാനം വളര്‍ച്ച കൈവരിച്ചു. 2020 ആദ്യ ആറ് മാസങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും കമ്പനികള്‍ ഉല്‍പ്പാദനം നിര്‍ത്തിവെച്ചതും മറ്റുമാണ് ഈ നെഗറ്റീവ് വളര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ രണ്ടാമത്തെ ആറ് മാസങ്ങളില്‍ ഘട്ടംഘട്ടമായി അണ്‍ലോക്ക് പ്രഖ്യാപിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതോടെയാണ് 19 ശതമാനം വളര്‍ച്ച നേടാനായത്. സ്മാര്‍ട്ട്‌ഫോണുകള്‍, നോട്ട്ബുക്കുകള്‍, ടാബ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള കണ്‍സ്യൂമര്‍ ഡിവൈസുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതാണ് കണ്ടത്. ന്യൂ നോര്‍മല്‍ കാലത്ത് വിദൂര പഠനം, വീട്ടിലിരുന്ന് ജോലി ചെയ്യല്‍, വീട്ടില്‍ത്തന്നെ വിനോദപരിപാടികള്‍ ആസ്വദിക്കല്‍ എന്നിവ വ്യാപകമായതാണ് കാരണം.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

2020 ല്‍ 30 ലക്ഷം 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഷിപ്‌മെന്റ് നടത്തിയത്. എന്നാല്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നു. 5 നെറ്റ്‌വര്‍ക്കിന്റെ അഭാവം, 5ജി ഫോണുകള്‍ക്ക് ഉയര്‍ന്ന വില എന്നിവയാണ് കാരണം.

വിപണി വിഹിതത്തിന്റെ കാര്യം പരിശോധിച്ചാല്‍, 2020 നാലാം പാദത്തില്‍ 27 ശതമാനം വിപണി വിഹിതമാണ് ഷവോമി നേടിയത്. 12 മില്യണ്‍ യൂണിറ്റ് ഷിപ്‌മെന്റ് നടത്തി. വര്‍ഷം മുഴുവനും ഇതേ വിപണി വിഹിതം നേടാനായി (41 മില്യണ്‍ യൂണിറ്റ്). 2019 നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ 2019 നെ അപേക്ഷിച്ച് 2020 ല്‍ വളര്‍ച്ചയില്‍ ആറ് ശതമാനം ഇടിവ് നേരിട്ടു. 2020 നാലാം പാദത്തില്‍ 17 ശതമാനം (7.7 മില്യണ്‍ യൂണിറ്റ്) വിപണി വിഹിതവുമായി സാംസംഗ് രണ്ടാം സ്ഥാനം നേടി. എന്നാല്‍ വര്‍ഷം മുഴുവനായി പരിഗണിച്ചാല്‍ 20 ശതമാനമാണ് (29.7 മില്യണ്‍ യൂണിറ്റ്) വിപണി വിഹിതം. 2019, 2020 വര്‍ഷങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ സാംസംഗിന്റെ വിപണി വിഹിതത്തില്‍ നാല് ശതമാനം ഇടിവ് സംഭവിച്ചു.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

2020 നാലാം പാദത്തില്‍ 17 ശതമാനം (7.6 മില്യണ്‍ യൂണിറ്റ്) വിപണി വിഹിതവുമായി വിവോ മൂന്നാം സ്ഥാനത്ത് എത്തി. വാര്‍ഷിക വിപണി വിഹിതം 18 ശതമാനമാണ് (26.7 മില്യണ്‍ യൂണിറ്റ്). 2019, 2020 താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനം വര്‍ധന. നാലാം പാദത്തില്‍ 12 ശതമാനം വിഹിതവുമായി (5.2 മില്യണ്‍ യൂണിറ്റ്) റിയല്‍മിയാണ് നാലാം സ്ഥാനത്ത്. വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വിപണി വിഹിതം (19.2 മില്യണ്‍ യൂണിറ്റ്). 2020 ല്‍ ആകെ 19 ശതമാനം വളര്‍ച്ച. നാലാം പാദത്തില്‍ 11 ശതമാനം വിപണി വിഹിതവുമായി ഓപ്പോ അഞ്ചാമതാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വിപണി വിഹിതം (16.5 മില്യണ്‍ യൂണിറ്റ്). 2020 ല്‍ ആകെ ഒരു ശതമാനം വളര്‍ച്ച.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ
Maintained By : Studio3